ഉടഞ്ഞ മണ്‍ചെരാതുകളില്‍
വൃഷ്ണി*കളുടെ രോദനം അടക്കിവച്ചു,
തുളസിപ്പൂവിന്റെ വാസന ഞാന്‍ ആസ്വദിക്കവേ.
നനുത്ത മഞ്ഞു തുള്ളിയായി
നിന്‍ സാന്ത്വനം എന്നിലേക്കൊഴുകുന്നു.!
കറുത്ത രാവുകള്‍ എന്നോ കടന്നു -
പോയ നിലാവിനെ ഓര്‍മ്മയില്‍ കരുതവേ
കണിക്കൊന്നകള്‍ പൂത്തിരുന്നത്
ഭൂമിയെ മാല ചാര്‍ത്തുവാന്‍ അല്ലെ.?
നീ ഋതുമതിയായ ദിവസവും,
എന്റെ ഇടങ്കണ്ണ് ആദ്യമായ് തുടിച്ചതും,
നിന്റെ വിരല്പാട് തേടി ഞാന്‍ അലഞ്ഞതും,
എനിക്ക് മറക്കാനാവില്ല പ്രിയേ.
നിന്റെ വിയര്‍പ്പു നാറുന്ന അടിവസ്ത്രങ്ങളെ
നെഞ്ചോടടുക്കി ഞാനുറങ്ങിയ രാവുകള്‍
അത് മാത്രമായിരുന്നുവല്ലോ സഖീ
നാം ഒന്നിച്ചുറങ്ങിയ മധുവിധു രാത്രികള്‍ ....!
ഇന്നെന്നെ അറിഞ്ഞു നീ
യെന്‍ കുഴിമാടത്തിന്നരുകില്‍
ഇതളറ്റ പുഷ്പങ്ങള്‍ തന്‍ ചെണ്ടുമായ് നില്‍ക്കേ ..!
അന്ന് ഞാന്‍ തൂങ്ങിയാടിയ കണിക്കൊന്ന
ഇന്നുവരെ പൂത്തില്ലെന്ന പരാതി കേള്‍ക്കുന്നു .
----------------------ബി ജി എന്‍ ------------
വൃഷ്ണി :മതവിശ്വാസമില്ലാത്ത
No comments:
Post a Comment