പറയാന്‍ കരുതി വച്ച
വാക്കുകള്‍ ഒക്കെയും
അണയാന്‍ വിതുമ്പുന്ന
വെളിച്ചത്തിനെ പോല്‍
ഇളം കാറ്റില്‍ ആടിയുലയുന്ന
ഈ വേളയില്‍
അരങ്ങു തകര്‍ത്താടുന്ന
ജീവിത നാടകം
ഒരങ്കം കൂടി കഴിയാറായി
എന്ന മട്ടില്‍
വെളിച്ചം മെല്ലെ
അണഞ്ഞു തുടങ്ങുന്നു.
രംഗപടം ഇരുളിന്റെ
പാത്തിയിലേക്ക് ഒഴുകി നീങ്ങുന്നു.
ഒരു നെടുവീര്‍പ്പോടെ
ഗ്രീന്‍ റൂം മുഖരിതമാകുന്നു.
കാണികള്‍ അടുത്ത രംഗത്തിനായി
കാതും മനസ്സും കൂര്‍പ്പിച്ചിരിക്കുകയാണ്.
ഇനിയും തിരക്കഥ എഴുതാത്ത
വരും രംഗങ്ങളിലേയ്ക്കായി
ഏതു മേയ്കപ് അണിയണം,
ഏതു കോസ്ടൂം ധരിക്കണം
എന്നറിയാതെ കഥാപാത്രങ്ങള്‍
നഗ്നരായി അലയുന്നു.
---------ബി ജി എന്‍
No comments:
Post a Comment