ഇരുളിന്റെ സംഗീതം കേള്‍കുവാനായ് ഞാന്‍
പകലുകള്‍ ഒക്കെയും അഴിച്ചു വിട്ടു.
ഇരുളാര്‍ന്ന ചുവപ്പിന്റെ ഭീകരത കാണുവാന്‍
ധവളിമയോക്കെ ഞാന്‍ അവഗണിച്ചു.
വിരസമാം പകലിന്റെ ഒടുവിലാ ചോപ്പിന്റെ
ഇരുളിമ മെല്ലെ കടന്നുവന്നു.
കൂടണയാന്‍ വെമ്പും കിളികളെ പോലെ
നിരത്തുകളക്കെയും ചടുലമായി.
പകലിന്റെ ഉഷ്ണമാം ഫയലുകല്കിടയില്‍ നിന്നി-
രുളിന്റെ സാന്ദ്രമാം കൂട്ടിലെ തണുവിലേക്ക്
ഓടിപിടയുന്ന മാതൃ ഹൃദയങ്ങള്‍ തന്‍ വേഗത
പായുന്ന കാറ്റിനും മുന്നില്ലായി.
അന്തിമോന്താനായി കൂട്ടുകാര്‍ ചേരുന്ന
നാല്കവളകള്‍ ഉണര്‍ന്നു തുടങ്ങുന്നു.
മുഷിവാര്‍ന്ന പകലിന്‍ ഉറക്കച്ചടവോടെ
പീടികത്തിണ്ണകള്‍ കണ്‍തുറന്നു.
പകലിന്റെ അധ്വാനം നല്‍കിയ വേദന
പങ്കുവയ്കുന്നോരീ ആല്‍മരച്ചോട്ടിലായി.
ചില്ലകളില്‍ ചേക്കേറി കലമ്പുന്നു കിളികള്‍
സന്ധ്യയും വന്നിതല്ലോ പൂത്താലമേന്തി.
രാത്രിതന്‍ പുഷ്പങ്ങള്‍ ചൂടിയ മലരുകള്‍ തന്‍
സുഗന്ധം നുകരുവാന്‍ നിര്‍ലജ്ജം,
നാല്കവലകളിലേക്ക് വണ്ടുകള്‍ മൂളിയെത്തി.
ആകാശ ചോപ്പിലെ താരകങ്ങളെ നോക്കി
ഭൂമിയില്‍ പൈതങ്ങള്‍ കണ്ണ് ചിമ്മി
വരുവാനിരിക്കുന്ന രാവിന്റെ കീഴിലായി
ഭൂമീദേവി തണുത്തുറങ്ങി...!
---------------ബി ജി എന്‍ ----------------
No comments:
Post a Comment