Sunday, January 22, 2012

വെല്ലുവിളി



നിഴലുപോലെന്റെ പിറകെ കൂടിയ
മരണമേ നിന്നെ നമിക്കുന്നു ഞാനിതാ .
സമയമായില്ല ഞാന്‍ കൂടെ പോരുവാന്‍
അമരുവാന്‍ നിന്റെ മരാവിച്ച കയ്കളില്‍.
മോതിരവിരലില്‍ ദര്ഭയുമാണിഞ്ഞെന്റെ
ഏക സന്താനം കാത്തിരിക്കുന്നെങ്കിലും.
കനലെരിയുന്ന കണ്ണുകളാലെന്നെ
പലവുരു നീ നോക്കിയെന്നാകിലും.
പിടി തരാതെ ഞാന്‍ വഴുതിമാറുന്നത്
സ്മിതമോടെ നീ നോക്കിയതറിയുന്നു ഞാന്‍
ഒരു ദിനം വരും എന്‍ മനം ചൊല്ലും
അതുവരെ ഞാന്‍ വരികില്ല നിന്നോട് .
കഴിയുമെങ്കില്‍ വരൂ എന്നെ പുണരുവാന്‍
അടരാടാനായി ബാല്യമോന്നുണ്ടെങ്കില്‍.

------------------ബി ജി എന്‍-------------

No comments:

Post a Comment