Sunday, January 22, 2012

നിഴല്‍ വീണ സായന്തനങ്ങള്‍


(
വൃദ്ധ സദനങ്ങളിലേക്ക് നട തള്ളുന്ന ജീവിതങ്ങള്‍ക് ഒരു അടിക്കുറിപ്പ്)
------------------------------------------------------------------------------------------
മിഴിനീരുടച്ചു ഞാനെഴുതട്ടെ പിന്നെയും-
മനുജന്റെ ദുഃഖങ്ങള്‍ അതെന്റെയുമാകാം....
ഇടവേളയില്ലാതെ കരയുന്ന ജന്മങ്ങള്‍ , ഇത്
നമ്മള്‍ നമുക്കായ് കരുതിയ സുഖങ്ങള്‍..

ഈ വൃദ്ധ സദനത്തിലേക്ക് നടതള്ളൂന്ന മുഖങ്ങളില്‍
ഞാനെന്‍ മുഖം കണ്ടു നടുങ്ങുന്നുവല്ലോ..!
ഇത് സ്വപ്നമോ അതോ ഞാന്‍ ലഹരിയിലോ...?
മുന്നിലും പിന്നിലും കാണുന്നതൊക്കെയും,
നര വീണ,ച്ചുളിവാര്‍ന്ന,വേദന തന്‍,
നിഴല്‍ വീണ സായന്തനങ്ങള്‍ മാത്രം...!

ഇതെന്റെ കര്‍മ്മകാണ്ടത്തിന്‍ ബാക്കിപത്രമോ ?
മങ്ങുന്ന മിഴികളെ പിന്നെയുമിരുളാഴ്ത്തി -
കണ്ണുനീര്‍ വന്നിങ്ങു മൂടുന്ന നേരം.
എന്‍ നെഞ്ചിലേറ്റി ഞാന്‍ ലാളിച്ചോരെന്‍ പൈതല്‍
ഒരു നിഴലായി കൈ വീശി അകലുന്നിതാ എന്റെ
ഹൃദയവും പറിച്ചുകൊണ്ടകലേക്ക് ...!

മരവിച്ചു പോയൊരീ ശുഷ്കമാം തനുവിവിടെ
ഈ സദനത്തിന്‍ ചുവരുകളില്‍ തട്ടി,
ചിതറുമീ വിങ്ങലില്‍ മുഴുകാന്‍ വിധിക്കവേ...
ഓര്‍ത്ത്‌ പോകുന്നു ഞാനെന്‍ ജീവിതപച്ചകള്‍ .
ഓര്‍ത്തു പോയ്‌ ഞാനെന്റെ ജനിതാക്കളെ...

കര്‍മ്മത്തിന്‍ ഫലമോ കാലത്തിന്‍ മാറ്റമോ
എന്നെയിവിടെ തളച്ചതെന്തന്നറിവീല
ഞാനെന്‍ കിളിക്കൂടില്‍ ഓമനിച്ചുറക്കിയോരെന്‍
രക്ഷിതാക്കള്‍ തന്‍ കണ്ണുനീരാകില്ല.

ഞാനെന്‍ മടിത്തട്ടില്‍ കാത്തു സൂക്ഷിചോരെന്‍
മണിപൈതലിന്‍ വിങ്ങലുമാകില്ല.
പേരറിയാത്തൊരു ശാപത്തില്‍ വീണ
ബാക്കിപത്രമാകാംഅതെന്നാല്‍...
വിധിക്കപെടുന്നവന്‍ വിധിയെ പഴിക്കിലോ,
വിധി തന്‍ ധതാവോ പുഞ്ചിരിചിടലാം..!

നീ എത്ര ധന്യ എന്‍ പ്രിയേ, എന്നെയീ
ജീവിതപച്ഛപ്പില്‍ വിട്ടെച്ച്പോയവള്‍ ...
അല്ലെങ്കില്‍ ഞാനിന്നു ശപിക്കപെട്ടെനെ
നിന്നുടെ കണ്ണ് നീരീ ധരിത്രിയില്‍ വീണിട്ടു.

അന്ന് നീയെന്നെ തനിച്ചാക്കി പോയതില്‍
ഒട്ടോന്നുമല്ലടോ കുറ്റപ്പെടുതിയതെന്നാല്‍
ഇപ്പോഴറിയുന്നു നന്നായി നമ്മള്‍
നല്ല സമയത്ത് വേര്പിരിഞ്ഞെന്നടോ..

എന്റെ  ഭാരങ്ങളൊക്കെയും ഞാനിറക്കിവച്ചു,
കൂട്ടിനേന്‍ കനവിലെ കണ്ണീര്‍ മാത്രം കരുതിവച്ചു.
എന്റെ മോഹങ്ങള്‍ കരിയിലയായ് ചിതറുമ്പോളും
എന്റെ സമ്പാദ്യമൊക്കെയുമെന്‍ കുഞ്ഞിനെകി,
ഇന്നീ ശൂന്ന്യമാം മിഴികളും മണവും പിന്നെ
സമാനമാം ഈ സദനത്തിലെ ജന്മങ്ങളും കൂട്ട്...!

ഇവിടെ നാം വീണു കൊഴിയാന്‍ വിധിക്കപെട്ടോര്‍
ഇവിടെയെല്ലാം ഒരേ മുഖം ,ഒരേ ഭാവം, ഒരേ രൂപം..!
കൊഴിയാന്‍ വിധിച്ചൊരു ശവംനാറിപൂവുകള്‍,
ഇവിടെയീ ഇടത്താവളത്തില്‍ ഒട്ടിടെ ഇരുന്നിടാം .

ഇനിയാത്ര , പാഥെയമില്ലത്ത അവസാനയാത്ര..!
വീഴാതെ കാക്കുവാന്‍ കയ്യോന്നില്ലാതെ,
അല്‍പനേരം മയങ്ങാമീ ശീതളച്ഛയയില്‍
ഇനിയെന്നുറങ്ങുക എല്ലാം മറന്നു ഞാന്‍.!

---------------
ബി ജി എന്‍----------------------

No comments:

Post a Comment