Saturday, January 21, 2012

വാല്യക്കാരി


വാദ്യമേളങ്ങള്‍ തന്‍രവങ്ങള്‍ക്കിടയില്‍
നമ്രമുഖിയായ് ഞാനിരിക്കുമ്പോള്‍
ഉള്ളിലുയരുന്ന ചിന്തയിതെതോ
ദുഃഖ സാന്ദ്രമാം  മരീചികയല്ലയോ ?

വന്നു കണ്ടും പറഞ്ഞും പിരിഞ്ഞവര്‍
ഉണ്ടനവധി ഓര്‍മ്മയിലിപ്പോളും
കണ്ടോടുവിലീ ഇര കൊള്ളാം
പണ്ടമിതു മതി നമുക്കെന്നാകിലും .

കാണുവാന്‍ നല്ല ചന്തമില്ലെങ്കിലും ,
കണ്ണ് കാണാം മുടന്തൊട്ടുമില്ലല്ലോ
മിണ്ടുവാനും കേള്കാനുമാകുമേ..
രാത്രി ഇരുളിലെ നക്ഷത്ര ദര്‍ശിയാം.

ഇക്കുടിലിന്‍ കടലാസ്സും പിന്നെയാ -
പത്തു പവനും വിലപേശി കിട്ടുമ്പോള്‍

ഇത്രയൊക്കെ പോരെന്നിരിക്കിലും
ചട്ടുകാലനാം ചെക്കന്റെ മാര്‍ക്കറ്റില്‍
ഇട്ടു മൂടുവാന്‍ പണമുള്ളതൊന്നുമേ
കിട്ടുവാനില്ല നാല്പതിലെത്തിലും .
വീട് പണിക്കിത് ധാരാളമല്ലയോ ..!
-----------ബി ജി എന്‍ ----------------------

No comments:

Post a Comment