ഗംഗ എങ്ങോട്ട് ?
ഹിമശൈലബിന്ദുവില്‍ നിന്നുയിര്‍കൊള്ളുന്നു..
ഒരു ദുഃഖബാഷ്പമായ് ഗംഗ.
ഒഴുകിപരക്കുന്നു ഭാരതഭൂവിലോടൊരു -
പതിതയെ പോലെയാ ഗംഗ.
ഒരു സാത്വിക തന്‍ പതിയുടെ ജടയില്‍ നിന്ന്-
യിര്കൊണ്ട കാമിനി ഗംഗ.
മുങ്ങിനിവരുന്ന ഭക്തര്‍ തന്‍ പാപത്താല്‍
മലിനയായി തീര്‍ന്നൊരീ ഗംഗ.
പാതിയെരിഞ്ഞോരാ ജീര്‍ണ്ണദേഹങ്ങള്‍ക്ക്
പട്ടടയാകുന്ന ഗംഗ.
ഉരുകുന്ന ചൂടിലോടോഴുകിയിറങ്ങുന്ന
ഹിമകണമാണെന്നും ഗംഗ..
ഒരു കോടി ജനതയ്ക്ക് കുളിര്മ്മയതേകീട്ടു
ചുടുകണ്ണീര്‍ വാര്‍ക്കുന്ന ഗംഗ.
പ്രിയ സഖി ഭൂമി തന്‍ സമതലങ്ങളിലൂടെ
അലിവാര്‍ന്നോഴുകുന്ന ഗംഗ.
അരിമുല്ലപൂവിന്റെ നിറമതൊന്നൂരിയാ-
മുക്കുറ്റിയാകുന്ന ഗംഗ ..!
തന്‍ മേനി പുണരുവാന്‍ കൊതിയോടെ നില്‍കുന്ന
പ്രകൃതിയെ അറിയുന്ന ഗംഗ.
അറിയത്തതായോന്നെ ഉള്ളിന്നും ഗംഗയ്ക്ക്
എവിടെക്കൊഴുകുന്നു താന്‍..!
എന്നും എങ്ങോട്ടോഴുകുന്നു താന്‍.
.........................ബി ജി എന്‍
No comments:
Post a Comment