Sunday, January 22, 2012

തിരിച്ചറിവുകള്‍



കാത്തിരിക്കാന്‍ ആരെങ്കിലും ഉണ്ട്
എന്ന തിരിച്ചറിവാണ് ജീവിതം...
ഓര്‍ത്തുവയ്കാന്‍ എന്തെങ്കിലും
ഉണ്ടാകുന്നതാണ് ജീവിതം.
നാളെയിലേക്ക് വഴികാട്ടി
ആകുന്നതാണ് ജീവിതം.
ഒരു കുഞ്ഞ ജീവിക്കെങ്കിലും
ഉപകാരമാകുന്നതാകണം ജീവിതം.
ഒടുവില്‍ ഞാന്‍ എന്റെ ജിവിതത്തിലേക്ക്
ഒന്നെത്തി നോക്കി.
ഇല്ല ഞാനിതിലെങ്ങുമില്ല
അപ്പോള്‍ ഞാന്‍ ഉണ്ടായിരുന്നോ ഇവിടെ?
എന്തു ജീവിതമാണ് ഞാന്‍ ജിവിച്ചത്?
എനിക്ക് ആത്മനിന്ദ തോന്നുന്നു.
ഞാന്‍ ഒരു തിരിച്ചറിവിന്റെ പാതയിലാണ്.
എവിടെക്കാകും ഇതെന്നെ എത്തിക്കുക.....?

-----------------------------------------BGN

No comments:

Post a Comment