Saturday, January 21, 2012

വായനശാലയ്ക്ക് എന്റെ അര്‍ച്ചന


നിഴലുകളാകും ഓര്‍മ്മകള്‍
മെല്ലെമെല്ലെ ചിറകു വിടര്‍ത്തി
പറന്നുവരുമീയങ്കണത്തില്‍
മുഖമില്ലാത്തവര്‍ നാം വെറും മുഖച്ചായ ഉള്ളവര്‍
എങ്ങുനിന്നോക്കെയോ ചിലക്കും കിളികള്‍
അറിയുന്നു നമ്മെ നാം വാക്കുകളാല്‍ .

അറിയുന്നു നമ്മളീ ആല്‍മരച്ചോട്ടിലെ
കുഞ്ഞുസദസ്സില്‍ വിരിയുന്ന
 ചിന്തയില്‍ മുറുകുന്ന വാക്കുകളെ -
 മുറിവേല്‍ക്കാതെ തല്ലി തലോടുവാന്‍
ഒരു പരിരംഭണത്തിന്റെ മധുരമായി രാവുകളെ
ദീപ്തമാക്കുന്നു പരസ്പരം ..!

അതിരുകളില്ലാത്ത ചിന്തയാണ് നമ്മെ
അതിര്‍വരമ്പില്ലാത്തോരീ സ്നേഹകൂടില്‍ കുരുക്കിയത്,
അറിവുകളാണ് നാം നേടിയതൊക്കെയും.
കറയറ്റ സ്നേഹത്തിന്‍ സാന്ത്വന ചെപ്പും നിറച്ചു
പാറി പറക്കും പൂമ്പാറ്റകള്‍ നമ്മള്‍ .
നമുക്കീ സ്നേഹകൂടാരം വീഴാതെ കാക്കണം
നാം കൊര്‍ക്കുമീ കൈചങ്ങലതന്‍
കണ്ണികള്‍ വളര്‍ന്നിടട്ടെ..!

കൊഴിയാതിരിക്കാന്‍ നാം നമ്മെപഠിച്ചിടാം
പിന്നെ വിളക്കിവയ്ക്കാം കാരിരുമ്പിന്‍ ശക്തിയാല്‍ .
ഇവിടെയില്ലൊരു മതവും മനുഷ്യനെ പിരിച്ചിടാന്‍
ഇവിടെ നാം ചേര്‍ത്ത് വയ്കുന്നു
സ്നേഹത്തിന്‍ മഞ്ചാടികുരുക്കള്‍ .

നമുക്കിവിടെ തുടങ്ങിവയ്കാം പുതിയൊരു നാളെയെ ,
ചിന്തകളുടെ അറിവിന്റെ നീലാകാശങ്ങളെ ..
നമുക്കിവിടെ കരുതിവയ്കാം പുതിയ തലമുറക്കായ്‌
പുതിയൊരു വെളിച്ചത്തിന്‍ സമരേണുക്കള്‍..!
പുലരട്ടെ രാവു , തെളിയട്ടെ മനസ്സുകള്‍ ,
ഉണരട്ടെ പുതിയൊരു മാനവന്‍ .
അവനിലൂടെ കേള്‍ക്കട്ടെ കൈരളിയുടെ ശബ്ദം..!
ദിക്കുകള്‍ ഭേദിച്ച് കൊണ്ടത്‌ മുഴങ്ങിടട്ടെ ..
-------------------ബി ജി എന്‍ -----------------------

No comments:

Post a Comment