Saturday, January 21, 2012

എന്റെ ആദ്യ പ്രണയം


പൈങ്കിളി വാരികകള്‍ എന്റെ
വായനയില്‍ നിറയുംകാലം...!
പൂര്‍ണ്ണിമ വിടരുന്ന കൗമാരം.
എന്തിലുമേതിലും തേടിയിരുന്നു ഞാന്‍
തിങ്കള്‍ കലയാര്‍ന്നൊരു കുഞ്ഞുമുഖം..!

മാറിലടുക്കിയ  പുസ്തകവുമായവള്‍
പോയ വഴികളില്‍ കാത്തുനിന്നന്നു  ഞാന്‍.
ഉള്ളിലടക്കിയ സ്നേഹമോ മോഹമോ
പേരറിയില്ലെനിക്കിന്നുമാ നൊമ്പരം..!

പുസ്തകത്താളില്‍ ഞാന്‍ കുറിച്ച വരികളില്‍
വായിച്ച നോവലിന്‍ നായക വാക്കുകള്‍..!
കോറി വരച്ച ചിത്രത്തിലൊക്കെയും,
കണ്ടു നിറഞ്ഞ പ്രണയത്തിന്‍ ജോഡികള്‍.

വിഘ്നങ്ങളില്ലാത്ത കൗമാര പ്രണയത്തെ
കൊത്തിയെടുത്തൊരു വില്ലനാ പാതയില്‍ ..
പിന്നെ പകലുകള്‍ ഇരവുകള്‍ ഒക്കെയും
വേദന തന്‍ മലര്‍വാടികളായി നിന്നു
ഇന്നുമെന്‍  കണ്ണൊന്നടച്ചാല്‍ കാണാം
എന്‍ ഉള്ളിലെങ്ങോ നിന്നവള്‍ പുഞ്ചിരിക്കുന്നത്...
--------------------ബി ജി എന്‍ ---------------

1 comment: