പുലര്‍മഞ്ഞിന്‍ വിരിയിട്ട ജാലകം
മെല്ലെ ഞാന്‍ തുറക്കട്ടെ...!
പൊന്‍വെളിച്ചം ഇലചാര്‍ത്തിലൂടെന്‍
കണ്കളെ മറയ്ക്കുന്നുവോ..!
ആര്‍ദ്രമായെന്‍ തനുവിനെ തഴുകുവാന്‍
മന്ദമാരുതെനെന്തോരുത്സാഹമാണഹോ..!
നേര്‍ത്ത നീറ്റലെന്‍ ചൊടികളില്‍
കാറ്റ് വന്നുമ്മ വച്ചീടുമ്പോള്‍ ..!
എന്റെ ജാലകത്തിനുമപ്പുറം മഞ്ഞ-
കാട് പൂത്തുലയുന്നത് കണ്ടു ഞാന്‍.
പിറകിലൂടെന്‍ വയര്‍ ചുറ്റി പൊതിയുന്ന
കരമതെന്നെ പിന്നോട്ട് വലിക്കവേ..!
കാതിനരികിലായ് ഉഷ്ണതിന്‍ തീകാറ്റില്‍
ഒരു ജമന്തി കാട് കത്തിയെരിയുന്നു...
നീലകുറിഞ്ഞികള്‍ എന്‍ ശയ്യ-
വിരിയിലെങ്ങും നിറഞ്ഞു പടരവേ,
സ്വേദ മണികളില്‍ വിരിയുന്നു പിന്നെയും
പുലര്‍മഞ്ഞിന്‍ തുഷാര ബിന്ദുക്കള്‍ മഴവില്ലായ്...!
അടയുമെന്‍ മിഴികള്‍ക്കുള്ളിലായ് പിന്നെയും
എന്‍ ജാലകവാതിലുകള്‍ തുറക്കുന്നു.
അവിടെ ഞാന്‍ കാണുന്നു ഉഷസ്സില്‍ വിരിയുന്ന
മഞ്ഞകാടിന്‍ സുഗന്ധവും ലഹരിയും...
---------------------------ബി ജി എന്‍---------------------
No comments:
Post a Comment