ഘടികാരത്തിന്റെ സൂചികള്‍ പോലെയാണ് ഞാനും നീയും....
ദിനാന്ത്യങ്ങളിലെ ഒരൊത്തുചേരല്‍ മാത്രം നമുക്കിടയില്‍...
ഒരേ ലക്‌ഷ്യം പക്ഷെ വ്യെത്യേസ്തമായ യാത്രകള്‍..!
കേള്‍ക്കുന്നതും കാണുന്നതും വേര്‍പാടിന്റെ മിടിപ്പുകള്‍ മാത്രം.
കണ്ണുകള്‍ തമ്മിലൊന്നിടയുന്നത്,
ചുണ്ടുകള്‍ തമ്മിലൊന്നുരസുന്നത്,
പരസ്പരം ഒരാലിഗ്നത്തില്‍ അലിയുന്നത്..
എല്ലാം ഒരു നിമിഷത്തിന്റെ ദൈര്‍ഘ്യത്തില്‍
അകന്നു പോകുന്നു.
പിന്നെയും യാത്ര. തിരിയെ അണയാനായി
അതിവേഗം അതി ദൂരം മുന്നോട്ടു.
ആരോ കീ കൊടുത്തു വിടുന്ന
ക്ലിപ്തമായ അകലത്തിലൂടെയുള്ള സഞ്ചാര പഥം
എവിടെയാണോരവസാനം ...?
--------------------------------------------------------------------------BGN
No comments:
Post a Comment