Saturday, January 21, 2012

വഴികാട്ടികള്‍



വെറുതെയീ കാട്ടിലും മേട്ടിലും ചുറ്റുവാന്‍
പടിയിറങ്ങീടുന്ന നേരം..
ഇരുളുന്നതിന്‍ മുന്നെത്തണം വീട്ടിലേ-
ന്നരുളപാട്  ഞാന്‍ കേട്ട്.

കാറ്റിന്റെ മൂളലില്‍ സംഗീതമുണ്ടെന്നു
കേട്ടകാര്യം പറഞ്ഞപ്പോള്‍ .
അരുതരുതങ്ങനെ പറയരുതെന്നൊരു
ശാസന ഞാന്‍ ചെവി കേട്ടു .

മലയുടെ മുകളിലേയ്ക്കൊന്നു നോക്കൂ 
എത്ര ഉയരത്തിലാണെന്ന് ഞാന്‍...!
അത് നിന്റെ തോന്നലാണവിടേയ്ക്ക്
പോകുവാന്‍ ഇനിയും വളരണം നീ.

കടലിന്റെ തിരകളില്‍ താളമുണ്ടെന്ന്
ഞാന്‍ മനസ്സില്‍ കരുതിയ നേരം
വെറുതെ പിരാന്തു  പറയരുതെന്ന
മുരളുന്ന വാക്കുകള്‍ കേട്ടു....!

മഴയുടെ ഗന്ധമെന്‍ സിരകളില്‍
നുരയിടുമാസകതി ആകുന്ന ചിന്ത-
മനസ്സില്‍ മുളയ്ക്കും മുന്നേ വിലങ്ങിട്ടു
കണ്ണ് പൊത്തിച്ചെന്നെ  നടത്തി.

ഇരുളിലും വെളിച്ചത്തിലും നിറങ്ങള്‍ കാണാതെ 
തുടിയിലും പാട്ടിലും താളം ചവിട്ടാതെ
എവിടേക്ക ഞാന്‍ പോയിടേണ്ടു ?
വാക്കുകള്‍ പൂര്‍ത്തിയാകും മുന്നേ
വിരല്‍ ചൂണ്ടി "ഭിത്തിയില്‍ ചിത്രമായോരെ..."
------------------ബി ജി എന്‍ --------------------

No comments:

Post a Comment