നീ വരൂ എന്റെയീ ആരാമത്തില്‍
സുന്ദരി നിന്നുടെ പൂമുഖം പോലെയീ -
പൂവാടിയാകെയും പൂത്തുവല്ലോ...!
ഈന്ത പനയുടെ നാട്ടിലെ സുന്ദരീ....
ചുറ്റും ചിതറി കിടക്കുന്ന വെള്ളാരം
കല്ലുകള്‍ നിന്‍ പാദം ഉമ്മ വയ്ക്കേ
പെട്ടെന്നെനിക്കൊരു മോഹമുണ്ടായ്
വെള്ളാരം കല്ലായി മാറിടുവാന്‍..! ( ഈന്ത ...)
നിന്നെ തഴുകി തലോടിയകലുന്നിളം
മന്ദമാരുതനെ കണ്ടീടുമ്പോള്‍ ..
നിസ്സഹായതയുടെ നീര്‍ച്ചുഴിയില്‍
ഞാന്‍ നിച്ഛലം മുങ്ങിയമര്‍ന്നിടുന്നു. ( ഇന്ത....)
പാല്‍ നിലാവൊഴുകുന്ന പാതിരാവില്‍
നിന്റെ പൂര്‍ണ്ണേന്ദു വദനം കണ്ടിരിക്കെ
എന്നില്‍ നുരയുന്നു ആത്മഹര്‍ഷം എന്റെ -
വിണ്ണിലെ ചന്ദ്രികയല്ലയോ നീ (ഈന്ത ...)
--------------------ബി ജി എന്‍--------------------
No comments:
Post a Comment