പ്രണയത്തിന്റെ പാതിരാമഴയില്‍
ആസക്തിയുടെ ചുഴികളും മലരികളും .
പങ്കു വയ്കുന്നത് ഹൃദയമോ ശരീരമോ ?
പറയുവാനാകാത്ത പരീക്ഷണമാണത് ..!
ചെങ്കിസ്ഖാനെ പോലെ കടന്നു വന്നു,
ക്യാന്‍സര്‍ പോലെ പടര്‍ന്നിറങ്ങി,
നൈലിന്റെ ആഴങ്ങളിലെക്കുള്ള പ്രയാണമത്രേ
പ്രണയത്തിനെന്നു ഞാന്‍ അറിയുന്നു .!
അരുതെന്ന നാട്യം കൈകളിലും,
മധുരമെന്നു നീല മിഴികളിലും,
വേദനാജനകമെന്നു ചൊടികളിലും,
പ്രണയം ഞാന്‍ കണ്ടറിഞ്ഞു.!
യുദ്ധത്തിനൊടുവില്‍ ശത്രു കീഴ്പ്പെടുമ്പോള്‍
ഉയരുന്ന ഞരക്കത്തില്‍, വേട്ടയാടപ്പെട്ട-
ഇരയുടെ മിഴികളിലെ യാചനയില്‍ ,
മുങ്ങി താഴുമ്പോള്‍ ഉയരുന്ന കൈവിരലുകളില്‍
പ്രണയം കിതയ്ക്കുന്നതറിയുന്നു ഞാന്‍...!
ഓടി തളര്‍ന്ന പോര്‍ക്കുതിരതന്‍ നാവിലും
മഴയില്‍ കുതിരുന്ന വേഴാമ്പലിന്‍മിഴിയിലും
പ്രേയസി തന്‍ നാണം മുങ്ങിയ കിതപ്പിലും
പ്രണയത്തിന്റെ അന്ത്യം ഞാന്‍ കാണുന്നു.
കാണാതെ പോയതൊന്നു മാത്രം !
അതൊരു നിതാന്ത സത്യം.
പ്രണയത്തിനു കണ്ണില്ല!
വികാരത്തിന്റെ മുരള്‍ച്ച മാത്രം ....
----------------ബി ജി എന്‍ -------------
No comments:
Post a Comment