മരവിച്ച വിരലുകളില്‍ നിറയുന്ന
സ്നേഹത്തിന്റെ തണുപ്പ് .
കരിനീല മിഴികളില്‍ വിടരുന്ന
ദയയുടെ തിളക്കം .
വിടര്‍ന്ന അധരങ്ങളില്‍ മൊട്ടിടുന്ന
അലിവിന്റെ മന്ദഹാസം .
നിറഞ്ഞ മാറില്‍ നുരയുന്ന
വാത്സല്യത്തിന്റെ നറുംപാല്‍ .
നിന്നെ കുറിച്ച് ഓര്‍ക്കുമ്പോള്‍
എന്റെ മനസ്സില്‍ നീ വിടരുന്നതിങ്ങനെ ആണ് .
പക്ഷെ,
കളഞ്ഞു പോയതെന്തോ തിരയുന്ന മട്ടില്‍
അപ്പോഴും എന്റെ
വിരല്‍ തേടിയിരുന്നത്
നിന്റെ നനവാര്‍ന്ന ഊഷരതയിലെ
ഉഷ്ണവാതത്തിന്റെ മാപിനികളില്‍
ഉരുകുന്ന താപമായിരുന്നു .
ഇരുണ്ട വനാന്തരങ്ങളിലൂടെ ,
കാട്ടുചോലയിലൂടെ ,
വരാല്‍ മീനുകളെ പോലെ
വിരലുകള്‍ പിടഞ്ഞു കൊണ്ടേയിരുന്നു
പറന്നുപോകാന്‍ മടിയോടെ നിന്ന
ആത്മാവിന്‍ കുഞ്ഞു വെളിച്ചം
അപ്പോഴും
വന്‍ കാറ്റിലെന്നപോല്‍ വിറകൊണ്ടിരുന്നു...
---------------------ബി ജി എന്‍ --------------------------
No comments:
Post a Comment