നീ വളരെ അടുത്തായിരുന്നു
എന്റെ വിരല്‍ തൊടാനും മാത്രം അടുത്ത്
എന്റെ ഉറക്കത്തില്‍
എന്റെ സ്വപ്നത്തില്‍,
എത്രയോ വട്ടം ഞാന്‍ നിന്നെ തൊട്ടിരിക്കുന്നു.
നിന്നെ ഉമ്മ വച്ചിരിക്കുന്നു
നിന്നോടൊപ്പം ശയിചിരിക്കുന്നു
നിന്റെ മാറില്‍ ഒരു ശിശുവായ്
അമ്മിഞ്ഞ നുകര്‍ന്നുറങ്ങിയിരിക്കുന്നു.
നിന്റെ പൊക്കിള്‍ച്ചുഴിയില്‍ വിരലിട്ടും
നിന്റെ കവിളില്‍ കടിച്ചും
നിന്നെ ഞാനെത്രയോ വട്ടം
ചിരിപ്പിക്കുകയും പിന്നെ
കരയിക്കുക്കയും ചെയ്തിരിക്കുന്നു.
എപ്പോളാണ് നീ പോയത്
എന്റെ ഉറക്കത്തിലോ
എന്റെ ഉണര്‍വ്വിലോ
നീ എന്റെ സ്വപ്നമായിരുന്നോ
എന്റെ ശയ്യയില്‍ കാണുന്ന ഈ
മഞ്ചാടി കുരുക്കള്‍ അത് സമ്മതിക്കില്ല.!
എന്റെ ജാലകങ്ങള്‍ അടഞ്ഞു കിടക്കുന്നു
എന്റെ വാതിലുകള്‍ താഴിട്ടിരിക്കുന്നു
പക്ഷെ എന്റെ മുറിയില്‍ നിന്റെ മണം
താമരപൂവിന്റെ ഗന്ധം
നിന്റെ കാചെണ്ണയുടെ ഗന്ധം
എന്റെ തലയിണയില്‍ ഇപ്പോഴും.
എനിക്ക് ഭ്രാന്ത് പിടിക്കും മുന്നേ
വരില്ലേ നീ ഈ കണ്ണനെ കാണാന്‍
എന്റെ ഇടനെഞ്ചില്‍ നിന്റെ ചുണ്ടിന്‍ മുദ്ര
അതുണങ്ങും മുന്നേ നീ വരിക..
ഞാനതിനായ് വീണ്ടും ഉറങ്ങട്ടെ
ഉണര്‍വ്വില്‍ നീ വന്നില്ലെങ്കിലോ ?
***********************ബി ജി എന്‍ ******24 .01 .2012
No comments:
Post a Comment