ഗദ്ഗദങ്ങള്‍
ഒടുവില്‍ പറന്നുപോം പക്ഷി തന്‍ ചിറകില്‍ -
നിന്നൂര്‍ന്നു വീഴുന്നോരീ തൂവലെന്‍ മുന്നിലായി...!
അതിലുമ്മ വയ്കവേ ചുണ്ടില്‍ പടരുന്ന ,
നനവ് നിന്‍ കണ്ണീര്‍ ജലമെന്നറിവൂ ഞാന്‍.
നോവുമീ നെഞ്ചകം നിന്‍ മുന്നിലുരുകവേ
നീളുമീ കരവല്ലികളാര്‍ക്ക് നേരെയാവാം?
കരയുവാന്‍ ബാക്കി വച്ചോരീ കണ്ണീ-
രിലെന്‍ ഹൃത്തടം തുടിക്കവേ,
നീലവെളിച്ചം നിലാവൊത്തു ചേര്‍ന്നെന്‍
ജാലകവാതിലില്‍ എത്തി നോക്കുന്നുവോ...?
...........................................ബി ജി എന്‍
No comments:
Post a Comment