Sunday, January 22, 2012

നക്ഷ്ടങ്ങള്‍


എനിക്കെന്റെ പ്രഭാതങ്ങള്‍ നക്ഷ്ടമാകുന്നുവോ...?
എനിക്കെന്റെ പകലുകള്‍ അന്യമാകുന്നുവോ..?
ഇവിടെയീ ഉരുകുന്ന വേനലിന്‍ മാറിലായി ,
ഒരു കുളിര്‍കാറ്റിന്റെ തഴുകല്‍ കൊതിച്ചു ഞാന്‍..!
ഒരു പാട് കാലങ്ങള്‍ , യുഗങ്ങളോ അറിയില്ല,
ഒരു പാട് മാറി ഞാന്‍ അതുമാത്രം അറിയുന്നു..!
കിളികള്‍ പാടുന്ന പാട്ട് ഞാന്‍ മറന്നു പോയി.
പുതുമണ്ണിന്‍ 
നനവാര്‍ന്ന സുഗന്ധം മറന്നുപോയി.
മാമ്പൂവിന്‍ മണമുള്ള കാറ്റിനെ മറന്നു ഞാന്‍ .
തേനൂറും ചക്കപഴത്തിന്‍ രുചിയും മറന്നു പോയ്‌ .
പുഴയിലെ വെള്ളത്തിലൂടോടി കളിക്കുന്ന
ചെറുപരല്‍ മീനിന്റെ തിളക്കവും മറന്നു ഞാന്‍ .
ഞാനെന്നെ മറക്കും മുന്നേ എനിക്കൊന്നോര്‍ക്കണം,
ഞാനാരെന്നും എന്താണെന്നും.
നാളെ കാലമെന്‍ പേരിലെന്താണ് കുറിക്കുക ?
എന്റെ പേരോ എന്റെ ജീവിതമോ ?
--------------------------------------BGN

No comments:

Post a Comment