ജാലകവാതില്‍ കടന്നു വന്നെന്നെ പുണരും
കുളിര്‍ കാറ്റിന്നു നിന്റെ സുഗന്ധം..!
ചന്ദന വര്‍ണ്ണം കടമെടുത്തെന്നുടെ-
സുന്ദര സ്വപ്നമേ അരികില്‍ വരൂ നീ ..!
മുല്ലതന്‍ വള്ളി പോലെന്നെ പുണരുന്ന
സന്ധ്യകളെന്നിനി തിരികെ വരും ?
താരക മിഴികളെ ഉമ്മ വച്ചുറക്കുവാന്‍
ഉള്ളിലുയരുന്നു മോഹമെന്നാല്‍..!
കാര്മേഘവാരിധി കണ്ടു ഞാന്‍ നിന്നുടെ
പൂര്‍ണേന്ദു വദനത്തിലെങ്ങുമേ!.
---------------ബി ജി എന്‍ ----
കുളിര്‍ കാറ്റിന്നു നിന്റെ സുഗന്ധം..!
ചന്ദന വര്‍ണ്ണം കടമെടുത്തെന്നുടെ-
സുന്ദര സ്വപ്നമേ അരികില്‍ വരൂ നീ ..!
മുല്ലതന്‍ വള്ളി പോലെന്നെ പുണരുന്ന
സന്ധ്യകളെന്നിനി തിരികെ വരും ?
താരക മിഴികളെ ഉമ്മ വച്ചുറക്കുവാന്‍
ഉള്ളിലുയരുന്നു മോഹമെന്നാല്‍..!
കാര്മേഘവാരിധി കണ്ടു ഞാന്‍ നിന്നുടെ
പൂര്‍ണേന്ദു വദനത്തിലെങ്ങുമേ!.
---------------ബി ജി എന്‍ ----
No comments:
Post a Comment