Sunday, January 22, 2012

പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍



എനിക്ക് നിന്നോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്.
ഒത്തിരി ഒത്തിരി കാര്യങ്ങള്‍.....!
ജീവിതത്തിന്റെ ഏതെങ്കിലും ദിശാസന്ധിയില്‍ കാലം എനിക്കും നിനക്കുമായ് ഒരു സ്വകാര്യ നിമിഷം കരുതി വച്ചിട്ടുണ്ടെങ്കില്‍ , അന്ന് നിന്റെ മടിയില്‍ തല വച്ചു കിടന്നു നിന്റെ കണ്‍കളില്‍ നോക്കി എനിക്കവ പറയണം. അതിനാല്‍ ,അത് കൊണ്ട് മാത്രം ഞാന്‍ എന്റെ വരികള്‍ ഇവിടെ അവസാനിപ്പിക്കുന്നു.
അങ്ങനെ ഒരു ഭാഗ്യം എനിക്കില്ലെങ്കില്‍ എനിക്ക് പറയാനുള്ളത് നീ അറിയാതെ പോകട്ടെ
നാം പരസ്പരം അറിയാതെ പോകട്ടെ
നിന്റെ സ്നേഹത്തിന്റെ ചൂടേറ്റു വാടാന്‍ കൊതിക്കുന്ന സൂര്യകാന്തി ആകണമെന്നുണ്ടെനിക്ക്, അത് നീ അനുവദിക്കുമെങ്കില്‍....
എനിക്ക് മാത്രം അവകാശപെട്ടതായി എന്തെങ്കിലും ഒന്ന് , വിലപ്പെട്ടതായി നിന്നിലുണ്ടെങ്കില്‍ , അത് നിന്റെ ഹൃദയമായിരുന്നെങ്കില്‍ എന്ന് മാത്രം ആഗ്രഹിച്ചുകൊണ്ട്‌ ............സ്വന്തം ബി ജി എന്‍.

No comments:

Post a Comment