Sunday, January 22, 2012

ചിറകറ്റ ശലഭങ്ങള്‍



വേതാളങ്ങള്‍ ഉറങ്ങുന്ന ശവ പറമ്പുകളില്‍
മൌനം ഉറഞ്ഞു കിടക്കുന്നതറിയുന്നു ഞാന്‍...!
അര്‍ത്ഥവും അനര്‍ത്ഥവും കെട്ടു പിണഞ്ഞോരീ ജീവിതം
ഒരു പേരറിയ കിനവായി മുന്നില്‍ പല്ലിളിക്കുന്നു.

ചുരുട്ടിയെറിഞ്ഞോരാ പുസ്തക താളുപോലെ ,
ചുരുണ്ട് കിടക്കുമാ പൂമ്പാറ്റയെ കാണ്‍കെ,
അറിയില്ലെനിക്കെന്റെ സിരകളി-
ലുയരുന്ന വികാരമെന്തെന്നു?

ഏതോ പിശാചിന്റെ കരങ്ങളില്‍ 
ഞെരിഞ്ഞമാര്‍ന്നാ പുഷ്പമിങ്ങനെ
പുലരിതന്‍ മഞ്ഞു കണങ്ങളില്‍ 
വിറങ്ങലിച്ചു കിടക്കവേ
ഉയരുന്നതെന്തു വികാരമെന്ന -
റിയില്ലെനികെന്റെ സിരകളില്‍...!

ഒരു നിമിഷത്തിന്റെ വികാരം
ഒരു നിമിഷത്തിന്റെ വിചാരം
ഒരു നിമിഷത്തിന്റെ സുഖം ..!
വലിച്ചെറിഞൊരു കുഞ്ഞു പൂവിനെ
കൂടിയ ചിതയിലേക്ക്
ചോണനുറുമ്പുകള്‍ അരിച്ചിറങ്ങു-
ന്നോര കണ്ണുകള്‍ കാണ്‍കെ..!
ഒരു നക്ഷത്രം കൂടെ 
മിന്നിപോലിഞ്ഞു പോയതറിയുന്നു ഞാന്‍..!

ആരുടെയോ സാക്ഷാത്കാരത്തിന്‍,
ആരുടെയോ ജീവിത സാഫല്ല്യത്തിന്‍,
അവസാന തിരിയാണീ കേടുതിയതെതോ നീചന്‍.
തന്റെ മൃഗീയ വികാരത്തിന്റെ
ഉഷ്ണമാപിനിയിലെ തീക്കാറ്റില്‍....

വിറപൂണ്ട ഹൃദയവുമായ്‌ പൊടുന്നനെ ഞാന്‍
എന്റെ വീട്ടു മുറ്റത്തേക്കു ഓടി കയറവേ
ഉമ്മറത്തായി കിലുകിലാരവം മുഴക്കുന്ന
ചിത്ര ശലഭത്തെ വാരി നെഞ്ജോടമാര്‍ത്തിപോയി...

അപ്പോഴും കണ്‍കളില്‍ ഒരു നൊമ്പരമായി,
ആ കൊച്ചു പൂമ്പാറ്റ ചിറകറ്റു കിടക്കുന്നു.
മറക്കാനാകാതെ ഉള്ളു പൊള്ളിക്കുന്നു
പിന്നെയും പിന്നെയും...!

-------------ബി ജി എന്‍---------------------------------

No comments:

Post a Comment