Sunday, January 22, 2012

നീരാളികളുടെ ലോകം

ഭയമാണെനിക്കീ ലോകത്തെ ...!
ആര്‍ത്തവ തുണികളെന്‍  നാണം മറച്ച നാള്‍  മുതല്‍
അമ്മതന്‍ ചട്ടുകം ഭയമാണെനിക്ക് ..
യാത്രകളില്‍ പരതിവരും തേരട്ട വിരലുകള്‍
ഒറ്റയാം സഞ്ചാരങ്ങളില്‍ ഭയമായി കൂടെ വന്നു
തിരക്കിനിടയില്‍ കഴുകന്‍ കണ്ണുകള്‍
ഉടുവസ്ത്രതിന്‍ സുരക്ഷയെ ഭയമായ് മാറ്റി
കളിക്കൂട്ടുകാര്‍ തന്‍ കുസ്രിതി കയ്യുകള്‍
ഇടനാഴികള്‍ ഭയം വിതറി നിന്നു
ദിനപത്രത്തിന്‍ താളുകള്‍ മറിയവെ
താതന്‍ തന്‍ പാശം ഭയമായി നുരയുന്നു
വാത്സ്യായനകല ഗുരുമന്ത്രമാകുമ്പോള്‍
വിദ്യാലയങ്ങള്‍ ഭയാമായ്  പടരുന്നു
ഏതു കൂട്ടിലാണഭയമെന്നോര്‍ക്കുമ്പോള്‍
ചിന്തകള്‍ പോലുമേ ഭയമാണെനിക്കിന്നു ...!

 ------------ബി ജി എന്‍-----------------

No comments:

Post a Comment