ഇത് സ്നേഹമാണോ ...?
ഹൃദയത്തെ അറിയുന്ന വേദന സഹിക്കുക.!
ഹൃദയത്തെ അറിയുന്ന വേദന സഹിക്കുക.!
ഇത് സ്നേഹമാണോ ...?
മൌനത്തില്‍ നിറയുന്ന നിമിഷങ്ങള്‍ പിറക്കുക.!
ഇത് സ്നേഹമാണോ ...?
കണ്ണുകളില്‍ നീര്‍ പൊടിയുന്ന തീവ്രമാം വാക്യം ..!
കണ്ണുകളില്‍ നീര്‍ പൊടിയുന്ന തീവ്രമാം വാക്യം ..!
ഇത് സ്നേഹമാണോ ...?
ധമനിയില്‍ വിറപൊട്ടും രാഗ രേണുക്കള്‍ ..!
കാണുമ്പോള്‍ കമ്പിതഹൃദന്തങ്ങള്‍ ,
വിറ കൊളളും വിരല്‍ തുമ്പുകള്‍ .
വിതുമ്പുവാന്‍ വെമ്പുന്ന അധരങ്ങള്‍,
കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ ചിന്തകള്‍ ..
ദേഹമൊരു അപ്പൂപ്പന്‍ താടിപോല്‍
പിന്നെ ഒരു മാത്ര തങ്ങി നില്കും ശൂന്യത...
നിലക്കാത്ത വികാര പ്രവാഹം.
അണച്ച് പിടിച്ചാ മൂര്‍ദ്ധാവില്‍ ഒരു ചുംബനം..!
മുറുകെ പിടിക്കുന്ന കൈവിരല്‍ പാടുകള്‍.
കുടുകുടെ ചൊരിയുന്ന അശ്രുബിന്ദുക്കള്‍.
നിമിഷങ്ങള്‍ വാചാലതയുടെ കേളി രംഗം.
ഇത് സ്നേഹമാകാമെന്നാല്‍ -
അറിയില്ലെനിക്ക് പറയൂ നിങ്ങളില്‍
അറിയുന്നതാരേലും ഉണ്ടെന്നിരിക്കില്‍.
---------ബി ജി എന്‍ ------------------------------
No comments:
Post a Comment