Saturday, January 21, 2012

സുഖം സുഖദം



വിരല്‍ മുറിച്ചിലയില്‍ വച്ചെന്റെ  ദക്ഷിണ തരാനായി
അധമ വംശത്തിലെ  വിത്ത്‌ ഞാന്‍ തിരയവേ...
ദളിതന്റെ രോക്ഷത്താല്‍ ഉരുകുന്ന
വെയിലിന്റെ ചൂട് ഞാനറിയുന്നു.

ആര്യനാമെന്റെയീ ദാര്‍ഷ്ട്യ മേല്കോയ്മയെ
ആരും വകവചീടുന്നില്ലഹോ  കഷ്ടം കഷ്ടം...
ഇരുളന്റെ കുടിലിലെ വിരിവയ്പിലൂരിയോരാ
നിറമാര്‍ന്ന കിടാവുകള്‍ അകലേക്ക്‌ പാറി പോകെ.

വാലായി പേരിലൊരു നായരേ ചേര്‍ത്താലെ
കൊലായിലൊരു സ്ഥാനം കിട്ടുകെന്നയപ്പോള്‍
മമ്മതും മാത്യുസും  ചേര്‍ത്ത് പോയ്‌  മുന്നിലായ്
നായരും  പിള്ളയും തന്നില്‍ തന്നില്‍ .

അഷ്ടിക്കു വക കിട്ടാന്‍ അമ്പലം പോരാഞ്ഞപോള്‍
അമ്പലവാസിക്കും കടലുകള്‍ തോടുകളായി.
ഭ്രഷ്ടുകളൊക്കെയും കെട്ടു കഥകളായ്
  മച്ചിന്പുറത്ത്  പൊടിയിലനാഥമായ്‌  ...!

കാലം കടന്നു പോയി
അധമനും ആര്യനും ഓര്‍മ്മയായി
നിഴലുകള്‍ പോലെ മനുഷ്യരായി
കവലകള്‍ തോറുമേ ജാതിയായി
ജാതികള്‍ക്കോ ഉപജാതിയായി കൊടിയുമായി
മനുഷ്യനെ മാത്രം കാണുവാന്‍ ഇല്ലാതായി .

ഇന്നിവിടെ ആരാണ് ഗുരു ?
ആരാണ് ശിഷ്യന്‍ ?
വലകള്‍ക്കുള്ളില്‍ തീര്‍ത്ത അറിവാണ് ജീവിതം.
മുന്നിലെ കീ ബോര്‍ഡിലെ അക്ഷരം ആദ്യാക്ഷരം .

വിരല്‍ മുറിക്കാനല്ല അറിവിന്റെ വില കളയാന്‍ മാത്രം വിദ്യ നാം തേടുന്നിന്നു.
"മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം അവ മാറ്റുമാതെ നിങ്ങലെതാന്‍ "
കവിയുടെ രോക്ഷമിന്നിവിടെ ഒരു വിലാപമാകുന്നു
ആരും കാണാതെ വായുവില്‍ തേങ്ങുന്ന വെറും വിലാപമാകുന്നു.!

No comments:

Post a Comment