ചിറകടിച്ചുയരുന്നു കിളികളെന്‍ മനസ്സിലെ
ചിതയിലെ ചാരത്തില്‍ നിന്നും
നിലവിളികള്‍ക്കിടയില്‍ കുരുങ്ങികിടക്കു-
ന്നൊരു സ്നേഹവും അതിന്‍ അടയാളവും.
മുറിവേറ്റ മനസ്സിന്റെ വിങ്ങലിലെങ്ങോ നിന്‍
മധുവോലും ഗാനം മറഞ്ഞിരിക്കുന്നു.
ഇരുളിനും പകലിനും ഇടയിലായ് നരച്ചൊരു
സന്ധ്യ പകച്ചു നില്കുന്നു ...!
വഴിയറിയാതൊരു നൌകയാ കടലിന്റെ
വിരിമാറില്‍ നങ്കൂരമിടുന്നു.
ഇരുളിന്‍ സമുദ്രത്തില്‍ ഒരു പുള്ള് ചിലക്കുന്നു
എവിടെയോ മരണം മണക്കുന്നു.
വേദന തിന്നും മനസ്സുമായൊരു ജീവന്‍
ജാലകവാതില്‍ തുറക്കുന്നു
അകലെ മലകള്‍ക്കിടയിലായുയരുന്ന
രവിയുടെ കിരണങ്ങള്‍ ഉമ്മവയ്കും
അധരങ്ങള്‍ ചുവന്നതറിയാതെ
ഇതളറ്റ് വെറും നിലത്തൊരു തുഷാരബിന്ദുവാം
പനിനീരിന്‍ ദലപുടം കാണെ.
പേരറിയാത്തൊരു ദുഖമായ് നയനങ്ങള്‍
മഴമുകില്‍ കാട്ടില്‍ മറഞ്ഞു
ഈണമിട്ടൊരു കാറ്റിന്‍ സംഗീതം
അവളുടെ കാതോരം ഉമ്മവയ്കുമ്പോള്‍
പേരറിയാത്തൊരു വിഷാദത്താല്‍ മേല്ലെയ
ജാലകം പതിയെ മൂടുന്നു
--------------------ബി ജി എന്‍ ---------------------------
No comments:
Post a Comment