,
..!
നീറി പിടയുന്ന കണ്ണുകളൊളിപ്പിക്കാന്‍
വാര്‍ മുടിക്കെട്ടെനികില്ലന്നാകിലും,
തളരുമ്പോളെന്നെ താങ്ങി നിര്‍ത്തുവാന്‍
ചുമലുകളില്ലെന്നാകിലും,
അണയില്ല സഖീ നിന്‍ അരികത്തൊരിക്കലും
ഞാന്‍ ,അത് നിന്നെ നോവിക്കുമെന്നറിവു ..!
പ്രിയനൊത്തു നീ ഗമിക്കുന്നോരീ പുതുവഴിത്താരയില്‍
ഒരു ചെറു വിഷക്കല്ലാകുവാന്‍ ,
ഒരു കാരമുള്ളിന്‍ വേദനയാല്‍ നിന്‍ കരിമിഴി
തുള്ളിതുളുംബാന്‍ ,
അനുവദിക്കില്ല ഞാന്‍ അതിന്നായി എന്റെയീ
പടുജന്മം കുരുതികഴിക്കാം.
ഒരു തരി ചാരമായി അലിയും ഞാന്‍ കാറ്റിലൂട-
രികത്ത് നിന്നെ പുണരാന്‍ .
അതുപോലും നീയറിയാതിരിക്കാനായി
കഴിവതും ഞാന്‍ ശ്രമിക്കാം .
........................ബി ജി എന്‍ -----------
No comments:
Post a Comment