ആദ്യമതൊരു നോവ് മാത്രമായ്
പിന്നെ കടയുന്ന നൊമ്പര കടലായി
അടിവയറില്‍ നൂണ്ട് ഇറുക്കും വേദന
പല്ലുകള്‍ കൊരുത്തുവയ്കും മര്‍മ്മരം...!
വാക്കുകള്‍ അവ്യെക്തം....
തുടയിടുക്കിലൂടോഴുകി പരക്കുന്ന ചോര
പടരുന്ന കൊഴുപ്പിന്റെ പശിമ...!
പിന്നെ പ്രളയമായിരുന്നു
എല്ലാം പറിച്ചെരിഞ്ഞൊരു നീരൊഴുക്ക്.
ഇപ്പോള്‍ എല്ലാം ശാന്തമാണ്...
മനസ്സില്‍ കളങ്കം കഴുകി കളഞ്ഞതിന്റെ,
ശരീരത്തില്‍ ഭാരം ഒഴിഞ്ഞു പോയതിന്റെ..
കണ്ണുകളില്‍ കളവു മായ്ച്ചതിന്റെ...!
പറിഞ്ഞുപോയ മാംസപിണ്ടത്തിലെ -
ഇനിയും മരിക്കാത്ത കണ്ണുകള്‍
ദീനമായെന്നോട് ചോദിപ്പൂ..
എന്താണ് ഞാന്‍ ചെയ്ത തെറ്റ് ?
നിന്റെ സുഖം മാസ്മരമായിരുന്നു .
നിന്റെ തീരുമാനം വികാരനിര്ഭരവും
നിന്റെ നേട്ടമൊരു ജീവിതമാകുമ്പോള്‍
എന്റെ നഷ്ടമോ ......?
------------ബി ജി എന്‍-----------22.01.2012
No comments:
Post a Comment