--------------------------
നിന്നെ ആരാണ് പീഡിപ്പിച്ചത് ?
പേരറിയില്ല കണ്ടാലറിയാം .
ഇവരിലാരേലുമാണോ?
ഇവരുമുണ്ടായിരുന്നു.
എന്താണവര്‍ ചെയ്തതു ?
അവരെന്റെ മാനം പിചിചീന്തി?
വ്യെക്തമായി പറയു
അവരെന്നെ മാനഭംഗം ചെയ്തു.
അതെങ്ങനെ ആയിരുന്നു ?
(മൌനം)
ഉത്തരം തരൂ കോടതിക് വേണ്ടതുത്തരം.
അവര്‍ നിന്നെ പിടിച്ചു വച്ചിരുന്നോ?
അതെ, അവരെന്റെ കൈകള്‍ പിടിച്ചു തിരിച്ചു .
നിന്റെ തുണി അഴിച്ചോ ?
ഇല്ല വലിച്ചു കീറി.
നിന്റെ മുലയില്‍ കടിച്ചോ ?
(മൌനം)
ഉത്തരം തരൂ കോടതിക്കുത്തരം വേണം.
അതെ.
നിന്റെ കാലുകള്‍ അവര്‍ പിടിച്ചകത്തിയോ
അതോ നീ അകത്തിയോ ?
(മൌനം)
ഉത്തരം തരൂ കോടതിക്കുത്തരം വേണം .
അവര്‍ പിടിച്ചകത്തി
നിനക്ക് വേദനിച്ചോ ?
ഉവ്വ് .
അവര്‍ പിന്നെ എന്തു ചെയ്തു ?
(മൌനം)
ഉത്തരം തരൂ കോടതിക്കുത്തരം വേണം .
അവര്‍ നിന്നെ ഭോഗിച്ചപ്പോള്‍ നിനക്കെന്തു തോന്നി ?
(മൌനം)
ഉത്തരം തരൂ കോടതിക്കുരം വേണം.
എനിക്ക് മരിക്കാന്‍ തോന്നി.
വികാരം മൂലമാണോ അതോ വേദനയാലോ ?
വേദനയാല്‍
വേദന ഇല്ലായിരുന്നേല്‍ ഇഷ്ടമാകുമായിരുന്നോ?
(മൌനം)
കണ്ണ് നീര്‍
ഉത്തരം തരൂ കോടതിക്കുത്തരം വേണം.
ബഹുമാന നീതിപീടമേ
എനിക്ക് പരാതി ഇല്ല.
എന്നെ ആരും ഒന്നും ചെയ്തിട്ടില്ല
thats all your honor .
------------------ബി ജി എന്‍ ---------------------------
No comments:
Post a Comment