Saturday, January 21, 2012

ശിഥില സ്വപ്‌നങ്ങള്‍


കണ്ണ് നീരുമായെന്‍ രൂപം കണ്ടു നിന്നു -
കണ്മുന്നില്‍ കാണുമീ ദര്‍പ്പണത്തില്‍ ...
സ്വപ്നലോകമാമീ മണല്കാടിന്‍ നടുവില്‍
തപ്ത ബാക്ഷ്പമാകുമെന്‍ മോഹങ്ങള്‍ ....!

നീല വാനിലൂടെ പാറി നടക്കുന്നോരീ
ഗഗനയാനമെന്നെ മാടി വിളിപ്പൂ
പൊള്ളുമീ ചൂടില്‍ നിന്നും കാണുന്ന കിനാക്കള്‍ക്ക്
മഴവില്ലിന്‍ നിറമേഴും കണ്ടിരുന്നു ഞാന്‍ ...

വേനല്‍ ചൂടിലായ് ഉരുകുമീ മാനസത്തെ
ഹിമ കണം പോലവ തഴുകിയിരുന്നു.
രാവുകള്‍ ദീപ്തമായി, നിദ്രയെ ശാന്തമാക്കി
നിന്‍ മടിത്തട്ടില്‍ ഞാന്‍ തല ചായ്ച്ചുറങ്ങി.

ശ്യാമയാമമാമീ ഇരുളിന്‍ നടുവില്‍ നിന്നും
പടഹധ്വനിയായി മേഘനാദം മുഴങ്ങി.
ഞെട്ടി പിടഞ്ഞു ഞാന്‍ മിഴികള്‍ തുറക്കവേ
ഓടിയകലുന്നെന്‍ പൊന്‍ കിനാക്കള്‍.

ഓടിയകലുന്നേന്‍ പൊന്‍കിനാക്കള്‍.

പൊട്ടി തകരുമെന്‍ മനോവീണ തന്റെ
തന്ത്രികള്‍ ഒക്കെയും ദുര്‍ബ്ബലമായി
ഇഴപൊട്ടി വീഴുമീ ജീവിതം മാത്രം
ഇണയായ് എനിക്കെന്‍ കൂടെ വന്നു
ഇണയായ് എനിക്കെന്‍ കൂട്ട് വന്നു.
-------------ബി ജി എന്‍--------------------------

2 comments:

  1. കൈയ്യിലൊരു പിടി നാണയ സ്വപ്നങ്ങളും
    ഉള്ളിലൊരുപിടി ഉണങ്ങിയ കണ്ണുനീരും ...

    മക്കളെ നിങ്ങള്‍ വളര്‍ന്നതച്ഛനറിഞ്ഞില്ല..

    ബിജു, നമസ്ക്കാരം...ഞാന്‍ ശിവനന്ദ. ആദ്യമായാണ്‌ ബിജുവിനെ കാണുന്നത്.. ഒരുപാട് നന്ദി സന്തോഷം.. എന്റെ പുസ്തകത്തിന്റെ നിരൂപണം വായിച്ചു. നന്ദി...നന്ദി..

    ReplyDelete
    Replies
    1. സന്തോഷം ശിവനന്ദ . താങ്കളെ കേള്‍ക്കാന്‍ , വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം . നന്ദി

      Delete