എല്ലാ പ്രഭാതങ്ങളിലും മഴയായിരുന്നെങ്കില്‍..!
എന്റെ കണ്ണീര്‍പാടകള്‍ മറയ്കാമായിരുന്നു ,
ഉഷണവാതങ്ങള്‍ ശമിപ്പിക്കാമായിരുന്നു,
പാപങ്ങളെ ഈറനണിയിപ്പിക്കാമായിരുന്നു ,
ശാപങ്ങളെ ഒഴുക്കികളയാമായിരുന്നു ,
പ്രതീക്ഷകളെ നട്ടുനനക്കാമായിരുന്നു ,
കാമനകളെ ഉദ്ധീപിപ്പിക്കാമായിരുന്നു,
മനസ്സിനെ തണുപ്പിക്കാമായിരുന്നു.
എങ്കില്‍
എനിക്ക് നിന്നെ പിരിയേണ്ടി വരില്ലായിരുന്നു ,
നിന്നെ മറക്കാതിരിക്കാമായിരുന്നു ,
നിന്നെ വരിക്കതിരിക്കാമായിരുന്നു ,
നിന്നില്‍ പെയ്യതിരിക്കാമായിരുന്നു ,
നിന്നെ വെറുക്കാമായിരുന്നു .
എന്നാല്‍
നിന്റെ ചൂട് ലഭിക്കാതെ ,
നിന്റെ ചൂര് അറിയാതെ,
നിന്റെ വദനം കാണാതെ ,
നിന്റെ ചുംബനം കിട്ടാതെ ,
എനിക്ക് ജീവിക്കാനാകുന്നില്ല..!
നീ എന്റെ ജീവനല്ല.
എന്റെ ആത്മാവിന്റെ ഭാഗമാകുന്നു .
നീ ഞാന്‍ തന്നെയാകുന്നു .
നിന്നെ ഞാന്‍ സ്നേഹിക്കുന്നു ...!
----------ബി ജി എന്‍ ---------
No comments:
Post a Comment