Sunday, January 22, 2012

ഭ്രമചിന്തകള്‍


വന്ധ്യമാം ഗര്‍ഭ പാത്രത്തിലായ് ,
ഊഷരതയുടെ ബീജം തളിക്കുംപോലെ...!
വ്യെര്‍ത്തമാം ചിന്തകള്‍ കൊണ്ടെന്റെ -
ഹൃത്തടം ഞാന്‍ വെറുതെ നിറയ്ക്കുന്നു..!

കനലുകളില്‍ ചവിട്ടി നടന്ന ബാല്യവും,
ചാലുകളില്‍ നീന്തി കയറിയ കൌമാരവും,
അരക്കെട്ടിന്‍ അഗ്നി പ്രവാഹത്തെ -
കയരൂരിവിട്ട യൌവനവും കടന്നു പോയിരിക്കുന്നു.

ജീര്‍ണ്ണിച്ച മോഹങ്ങളുടെ ശവപ്പറമ്പില്‍
ഒരു കോളാമ്പി ആയി ചുരുണ്ട് കൂടാന്‍
സട കൊഴിഞ്ഞ വനരാജനാകില്ലല്ലോ.
കിരീടം വച്ച ദേവതമാര്‍ക്ക് മുന്നില്‍
കാമത്തിന്റെ കണ്ണുകളില്ലാതെ
സാഷ്ടാംഗം വീഴാന്‍ ഞാന്‍ പഠിക്കട്ടെ.
അപ്പോളും മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നത്-
എന്‍ ദുര്‍ബ്ബല പൌരുഷമാണെന്നറിയുന്നു ഞാന്‍..!
-------------------ബി ജി എന്‍-  ---------------------------------

No comments:

Post a Comment