മൗനത്തിനു പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തിക്കൊണ്ട് ഞാന്‍ ആരംഭിക്കട്ടെ. വിടരുന്ന പുഷ്പത്തിനെ നോക്കൂ . അത് ചിരിക്കുന്നില്ലേ ? നവ്യമായ ഒരനുഭൂതി നമ്മിലുണര്‍ത്തിക്കൊണ്ട് അത് വിടരുകയാണ് . ഒരമ്മയുടെ ഹൃദയത്തില്‍ ആനന്ദത്തിരകളുണര്‍ത്തുന്നതും താന്‍ പെറ്റിട്ട കുഞ്ഞിന്റെ ഇളം കൈകാലുകള്‍ കുലുക്കിയുള്ള ആ ചിരിയില്‍ തന്നെ . തികച്ചും പിറവി ഒരനുഗ്രഹവും ആനന്ദവുമാണ് !
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും ഇതേ അനുഭവങ്ങള്‍ ഉണര്‍ത്തിക്കൊണ്ട് ഈ ലോകത്തേക്ക് വന്നു . പിന്നെ ഒരുപാട് ഭാവങ്ങള്‍ അനുകരിച്ചുകൊണ്ട് വളര്‍ന്നു .ബാല്യവും , കൗമാരവും പിന്നിട്ടു യൗവ്വനത്തിലേക്കും മദ്ധ്യാഹ്നസൂര്യനിലേക്കും നടന്നുപോകുന്നു . ഇപ്പോഴും ,നഷ്ടപെടാത്ത ആ കൗമാരചാപല്യങ്ങളില്‍ കൂടി ജീവിതത്തെ മുന്നോട്ടാട്ടിത്തെളിയിക്കുകയാണ് .
പുഞ്ചിരിയുടെ മുഖങ്ങളിലൊക്കെ പിന്നിലൊളിച്ചിരിക്കുന്ന വികാരമെന്തെന്നു അറിയാതെ അനുഭൂതി പകരുന്ന മുഖഭാവങ്ങളിലൊളിപ്പിച്ച നിലാവ് ദര്‍ശിച്ച മണ്ടന്‍! .
ശരിക്കും തെറ്റുകള്‍ ശരിയെന്നു കരുതി നടക്കാന്‍ ശ്രമിച്ചവന്‍ . ഒക്കെയും അവരുടെ കാര്യങ്ങള്‍ . പക്ഷെ ഒരു മിണ്ടാപ്പൂച്ചയായി സ്വയമൊതുങ്ങികൂടവേ, അതില്‍ കൂടി വഞ്ചന ദര്‍ശിക്കുന്ന ഈ ലോകത്തില്‍ മുഖംമൂടി വലിച്ചെറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . പക്ഷെ അപ്പോള്‍ എന്റെ പ്രതിഞ്ജകള്‍ വെറും വാക്കാകും . ഓര്‍മ്മകളുടെ ചുവരുകളില്‍ പതിഞ്ഞു മാഞ്ഞു കിടക്കുന്ന ആ ചുവന്ന ചായങ്ങള്‍ പിന്നെയും പോറലുയര്‍ത്തിക്കൊണ്ട് ചോര കിനിയും . അന്നത്തെ കാലങ്ങളിലെന്ന പോലെ ചാലിട്ടൊഴുകുന്ന ആ പൂക്കളെ നോക്കി പൊട്ടിച്ചിരിക്കുന്ന ഒരു കൊച്ചു മനുഷ്യന്‍ ! നിങ്ങാളാരുമറിയാത്ത ഞാന്‍ .
പിന്നെയും മനസ്സ് വിലക്കുന്നു . നിന്റെ വികാരങ്ങള്‍ സ്വയമൊതുക്കുകയും , നീ സ്വയം ശിക്ഷിക്കപെടുകയും ചെയ്യുക . അതുവഴി നീ നിന്റെ വാഗ്ദാനം നിറവേറ്റിയതായി ആശ്വസിക്കുക .
എന്റെ മനസ്സിലെ വിചാരങ്ങള്‍ക്ക് നിറം പകരാന്‍ , ശക്തി പകരാന്‍ ഒരു തൂവല്‍ സ്പര്‍ശമായി, ഒരോര്‍മ്മയായി നീയുണ്ടാകണം . എങ്കിലേ മരണത്തിനുമപ്പുറം കടക്കാന്‍ വെമ്പുന്ന ഈ മനസ്സ് ഒന്നാശ്വസിക്കൂ .
ഓര്‍മ്മകളുടെ ചിതയില്‍ നീറുന്ന കനലുകള്‍ക്ക് ചെറുകാറ്റില്‍ പോലും ജ്വലിക്കുന്നുണ്ട് . വേണ്ട ... ഒന്നും .... ഒന്നും ....
നഷ്ടപ്പെടുന്നത് എനിക്ക് തന്നെയാണ് . എന്നത്തേയും പോലെ എന്റെ മാത്രം സ്വന്തമാകട്ടെ . സ്വന്തമായൊന്നുമില്ലാത്ത എനിക്ക് ഈ നഷ്ടപെടലുകള്‍ നല്‍കുന്ന സൗഖ്യം വേറെ എവിടെ ലഭിക്കാന്‍ . ഇതുമാത്രമാണ് എന്റെ സ്വന്തം ..... എന്റെ മാത്രം ..........
-----------------------------ബി ജി എന്‍ -----------------------------------------------

No comments:
Post a Comment