നിന്നെ കുറിച്ചൊരു കവിത
ആ ഒരു ചിന്തയില്‍ നിന്നാണ്
നീ എന്തെന്ന് ഞാന്‍
ചിന്തിച്ചു തുടങ്ങിയത് .
വേനലിന്റെ തീവ്രത
കോടമഞ്ഞിന്റെ കുളിര്
സമുദ്രത്തിന്റെ ആഴങ്ങള്‍
ആകാശത്തിന്റെ അതിര്
നിന്നെ കുറിച്ച് ഞാനെന്തെഴുതാന്‍ ?
വസന്തത്തില്‍ ശലഭങ്ങള്‍
വരള്‍ച്ചയില്‍ ഉറുമ്പിന്‍ കൂട്ടങ്ങള്‍
തിരയുകയാണ് അവര്‍
നിന്നില്‍ ഞാനും ..
എഴുതുവാന്‍ കഴിയാതെ
വാക്കുകള്‍ എന്നെ നോക്കി
ഇത്ര പരിഹസിച്ചു ചിരിച്ചിട്ടില്ല
എഴുത്തുകളിലൊരിക്കലും .
പക്ഷെ ,
എഴുത്ത് നിന്നെ കുറിച്ചാകുമ്പോള്‍
അക്ഷരങ്ങള്‍ ഇല്ലാതാകുന്നു .
ഇല്ല എനിക്കെഴുതാന്‍ കഴിയാത്ത
കവിതയാണ് നീ.
അതെ
എന്റെ വരികള്‍ !
നീയെന്റെ വരികളാകുമ്പോള്‍
എഴുതുവതെങ്ങനെ ഞാന്‍ ?
-----------ബി ജി എന്‍
No comments:
Post a Comment