വേദനയുടെ നൂലുകള്‍
പിടയുന്ന മനസ്സിലെല്‍പ്പിക്കാന്‍
മറ്റൊന്നുമില്ലാതെ പിണങ്ങി നില്‍ക്കവേ
നിദ്ര അകന്നു പോകുന്നെന്നില്‍ നിന്നും .
ചാരെ മിഴിപൂട്ടിയുറങ്ങും
പ്രിയന്റെ മാറിലേക്ക് നോക്കുമ്പോള്‍
പിടയുന്ന മനസ്സേ
ആശങ്കകള്‍ ഇനിയുമരുതേ .
ഇരുണ്ട പേക്കോലങ്ങള്‍
സ്മ്രിതിയില്‍ ഭയം നുരയ്ക്കവേ
ഇമകളൊന്നനടയ്ക്കാന്‍ കഴിയാതെ
ഇരുളുമെന്നെ കൈ വിടുന്നുവോ ?
യാത്രകള്‍ ഹരമായിരുന്നോരെന്നില്‍
യാത്രയൊരരോചകമാകുമ്പോള്‍
പോകുവാനാകില്ലെനിക്കീ
മിഴികള്‍ രണ്ടുമിവിടെയുപെക്ഷിച്ചു .
ഒരു മുല്ലവള്ളിപോല്‍ ച്ചുറ്റിവരിയട്ടെ
ഞാനീ കരവലയത്തിനുള്ളില്‍
പേടിസ്വപ്നങ്ങളെ നിങ്ങളെനിക്കൊരു
സുഖനിദ്രയേകൂ ഈ രാവില്‍ .
വെറുമാശങ്കകളെ നിങ്ങള്‍ക്ക് തിന്നുവാന്‍
എന്റെ ഓര്‍മ്മകളെയിനി
ഞാന്‍ വിട്ടുതരികില്ലൊരിക്കലും .
പോകുകെന്നെ വിട്ടു
പോകുകിനി ഞാന്‍ വഴങ്ങില്ല ,
നിന്നുടെ പ്രലോഭനങ്ങളിലോന്നുമേ .
-------------------ബി ജി എന്‍
No comments:
Post a Comment