നീ മടങ്ങുന്ന പാതയില്‍ ഞാനൊരു
വേനലില്‍ പെയ്ത മഴയാകവേ
ഓര്‍മ്മയില്‍ കരുതുക പ്രണയമേ
നാമൊന്നു ചേരുന്ന ദിനമെങ്ങു പോയി
കണ്ടിരുന്നു നാമൊരുപാട് കനവുകള്‍
ചന്ദനശീതള സുഗന്ധമെന്ന പോല്‍
വിട്ടകലാതിരിക്കുവാന്‍ നമ്മളാ
കൈവിരല്‍ കോര്‍ത്തു നടന്നതല്ലേ .
പൂത്തിരുവാതിര നാളുകള്‍ എത്രയോ
നീയെനിക്കായി നോറ്റിരുന്നു സഖീ
കാറ്റ് കടം തന്ന കാച്ചെണ്ണഗന്ധത്താല്‍
രാത്രികളെത്രയോ നമ്മെ കടന്നു പോയി .
ഇന്നുമീ കടമ്പിന്‍ ചുവട്ടില്‍ ദളങ്ങള്‍
അടര്‍ന്നെത്ര സുമങ്ങള്‍ കരിയുന്നുണ്ട്
നിന്‍തനുവേ താഴുകിയോരാ മാരുതന്‍
ഇന്നും തിരയുന്നു നിന്നെ എന്നറിയുക .
-----------------------ബി ജി എന്‍
No comments:
Post a Comment