ഒരു കുമിള പോല്‍
പൊട്ടുവാന്‍ കൊതിച്ച്
വിങ്ങല്‍ കൊള്ളുന്നുണ്ടൊരാത്മാവ്
മൃതി തിന്നൊരീ ദേഹിയില്‍ .
ഒരു നിമിഷത്തിന്‍
ഭ്രംശതാഴ്വരകളെ തേടുന്നുണ്ട്
പുഴുവരിച്ചോരു തലച്ചോര്‍
ഒന്നുറക്കെ പൊട്ടിച്ചിരിക്കുവാന്‍ .
എങ്കിലും മനസ്സിന്റെ
മഞ്ഞുതടങ്ങളില്‍ മുളയിടുന്നൊരു മോഹം
സൂര്യാ , നിന്റെ കിരണങ്ങളില്‍
അലിഞ്ഞുതീരുവാന്‍ .
--------------------------ബി ജി എന്‍
പൊട്ടുവാന്‍ കൊതിച്ച്
വിങ്ങല്‍ കൊള്ളുന്നുണ്ടൊരാത്മാവ്
മൃതി തിന്നൊരീ ദേഹിയില്‍ .
ഒരു നിമിഷത്തിന്‍
ഭ്രംശതാഴ്വരകളെ തേടുന്നുണ്ട്
പുഴുവരിച്ചോരു തലച്ചോര്‍
ഒന്നുറക്കെ പൊട്ടിച്ചിരിക്കുവാന്‍ .
എങ്കിലും മനസ്സിന്റെ
മഞ്ഞുതടങ്ങളില്‍ മുളയിടുന്നൊരു മോഹം
സൂര്യാ , നിന്റെ കിരണങ്ങളില്‍
അലിഞ്ഞുതീരുവാന്‍ .
--------------------------ബി ജി എന്‍
No comments:
Post a Comment