വാക്കുകള്‍ പിണങ്ങി നില്‍ക്കുമ്പോഴും
നോക്കിന്റെ തിരികള്‍ കെട്ടു പോവുമ്പോഴും
ഓര്‍ക്കുക നീയീ നിശബ്ദതയുടെ സ്വരം
നിന്നെ പിന്തുടരുന്ന പ്രണയഭാഷ്യം...!
ചുറ്റും ചിതറിയ മുള്ളുകള്‍ കണ്ടേക്കാം
ചോരപുരണ്ട വിഷക്കല്ലുകളുണ്ടാകാം
കയ്പിന്റെ സ്വരങ്ങള്‍ കീറിമുറിച്ചേക്കാം
എങ്കിലും ഓര്‍ക്കുകെന്‍ പ്രണയം പതിരല്ല .
ചുംബനത്തിന്റെ ചൂര് കണ്ടും, മിഴികള്‍
തേടും കാഴ്ചകള്‍ നോക്കിയും പ്രിയേ
വിലയിടരുത് മമസ്നേഹമതിന്‍ രൂപം
പ്രണയം നല്‍കും ഭ്രാന്തിന്‍ ബാക്കിപത്രം ..!
സൂനമതിനെ ഭ്രമരം ചെയ്യും ശലഭങ്ങളെ
കാമിനികളെന്നു നിനച്ചിടായ്ക നീ വൃഥാ
മധുവത് നിനക്കുള്ളതാകുമ്പോള്‍ പ്രിയേ
മരണം പോലും മധുരമാണീയുലകില്‍ .
-------------------------------ബി ജി എന്‍
No comments:
Post a Comment