താരകമിഴിയുള്ള പെണ്കിടാവേ
നിൻ പുഞ്ചിരി വിരിയുന്ന രാവിത് .
സ്വപ്നങ്ങളുറങ്ങുന്ന താഴ്വരകളിൽ
ചിത്രശലഭമായ് നീ വരുമോ ! (താരക ....)
ഇരുൾമാറി പകലിന്റെ രഥചക്രമുരുളുന്ന
ജാലകവാതിലിൽ നീ നില്ക്കെ.
ഒരു കീറുവെളിച്ചം മാലചാർത്തും നിന്റെ
നുണക്കുഴികവിളിൽ മയങ്ങീ ഞാൻ . (താരക ...)
മയിൽപ്പീലി പോൽവിടരും ചൊടികളിൽ
മധുപൻ കൂടുകൂട്ടാൻ കൊതിക്കുന്നു.
ഒരു രാവുകൂടി കടമായി ചോദിച്ചു
പകലോനുമകലുന്നു ദുഃഖഭാരത്താൽ . (താരക......)
മഞ്ഞുറഞ്ഞുരുകുന്ന ഗാഡതമസ്സിൽ
മൂകത തളംകെട്ടും കളിയൂഞ്ഞാലിൽ
ഇന്നൊരേകാന്ത പക്ഷിയെപ്പോലെ
കാത്തിരിപ്പവനിന്നും നിന്നെയോർത്തു (താരക ...)
-------------------------ബി ജി എൻ
മനോഹരഗാനം
ReplyDelete