മാസക്കുളിയില്‍ അവള്‍
പുറത്താക്കപ്പെട്ട രാവുകളിലൊന്നിലാണ്
അനിയത്തിയുടെ ചുടുചോര
അടക്കിപ്പിടിച്ച തേങ്ങലില്‍
ചിതറിപ്പോയത് .
കാലങ്ങള്‍ക്കിപ്പുറം
വയറൊഴിഞ്ഞു കിടന്ന
സന്ധ്യയിലെപ്പോഴോ
അകത്തളത്തില്‍ തന്നമ്മ തന്‍
നിലവിളിയടഞ്ഞു പോയി .
ഊഴം തേടുന്ന മനസ്സില്‍
ഇനിയുമേത് മാംസമെന്നു
ഭയമില്ലാതെ ചിന്തിക്കാന്‍
കഴിയുമെന്നുറപ്പില്ലവള്‍ക്ക് .
വളരുന്ന കുഞ്ഞിലും
നഷ്ടമാകുന്ന യൗവ്വനത്തിലും
കണ്ണുകള്‍ തടയുമ്പോള്‍
നെഞ്ചു പൊടിയുന്നുണ്ട് .
ആസക്തിയുടെ
വിശപ്പിനു കണ്ണില്ലെന്ന് പഠിപ്പിച്ച
കരാളതയ്ക്ക്
അറിവെന്നു പേരില്ലല്ലോ .
----------------ബി ജി എന്‍ വര്‍ക്കല
പുറത്താക്കപ്പെട്ട രാവുകളിലൊന്നിലാണ്
അനിയത്തിയുടെ ചുടുചോര
അടക്കിപ്പിടിച്ച തേങ്ങലില്‍
ചിതറിപ്പോയത് .
കാലങ്ങള്‍ക്കിപ്പുറം
വയറൊഴിഞ്ഞു കിടന്ന
സന്ധ്യയിലെപ്പോഴോ
അകത്തളത്തില്‍ തന്നമ്മ തന്‍
നിലവിളിയടഞ്ഞു പോയി .
ഊഴം തേടുന്ന മനസ്സില്‍
ഇനിയുമേത് മാംസമെന്നു
ഭയമില്ലാതെ ചിന്തിക്കാന്‍
കഴിയുമെന്നുറപ്പില്ലവള്‍ക്ക് .
വളരുന്ന കുഞ്ഞിലും
നഷ്ടമാകുന്ന യൗവ്വനത്തിലും
കണ്ണുകള്‍ തടയുമ്പോള്‍
നെഞ്ചു പൊടിയുന്നുണ്ട് .
ആസക്തിയുടെ
വിശപ്പിനു കണ്ണില്ലെന്ന് പഠിപ്പിച്ച
കരാളതയ്ക്ക്
അറിവെന്നു പേരില്ലല്ലോ .
----------------ബി ജി എന്‍ വര്‍ക്കല
No comments:
Post a Comment