അറവുശാലയിൽ നിന്നും
ഒരു കാള ഇറങ്ങിയോടുന്നു
നാൽക്കവലകളിൽ
വഴിയോരത്ത്
പാടവരമ്പിൽ
കൊമ്പു കുലുക്കിയവൻ പായുന്നു .
മരണം അവന്റെ നാസികത്തുമ്പിലുണ്ടെന്നു
തിരിച്ചറിഞ്ഞവന്റെ പരാക്രമം .
വാശിയോടെ കുത്തിയെറിയുന്ന
ജീവിതങ്ങളിൽ
ആത്മനിർവൃതിയടഞ്ഞവൻ
മുക്രയിട്ടു കുതിക്കുന്നു .
പാഞ്ഞകലുന്ന പ്രാണനുകൾ
ആനന്ദത്തിന്റെ ഊർജ്ജം പകർന്നു
അവൻ പായുകയാണ് .
ഇന്നലെ വരെ
മൂക്കുകയറിൽ തന്നെ തളച്ചവരിൽ
ചാട്ടകൊണ്ട് ചോര പൊടിയിച്ചവരിൽ
നുരയുതിരുന്ന പകലുകളുടെ
അധ്വാനഭാരത്തിൽ
അവന്റെ പ്രതിഷേധം
ഇരയുന്നു.
തിളയ്ക്കുന്ന രോക്ഷത്തിൽ
തുറിച്ച കണ്ണുകളിൽ
അവന്റെ പ്രതിഷേധം ചൂട്
പിടിക്കുന്നു.
ഒടുവിൽ
ഒരു വെടിയുണ്ടയിൽ
തലതകർന്നു
ഒരു പിടയലിൽ
അവസാന ശ്വാസത്തിൽ
അവൻ ശാന്തനായി .
എങ്കിലും
ആ കണ്ണുകൾ
തുറന്നുതന്നെയിരുന്നു.
അടങ്ങാത്ത പക
തളം കെട്ടികിടന്ന
രണ്ടു കണ്ണുകൾ
--------------ബി ജി എൻ
പ്രിയ സുഹൃത്തേ ... ഈയുള്ളവന്‍ ഒരു ബ്ലോഗ് തുടങ്ങി അടുത്തകാലത്ത്.... വല്ലപ്പോഴും ഒന്നു വിസിറ്റ് ചെയ്യുമല്ലോ .... www.ishaquep.blogspot.com
ReplyDelete