എന്റെ മനസ്സിന്‍ ചില്ലുകൂടിനുള്ളിലിരുന്നൊരു പ്രാവ് കുറുകുന്നു
മിഴിയടയുന്ന വേളയിലൂറിവീണ നീര്‍മുത്തില്‍ നിന്‍ മൗനം !
അറിയാത്തൊരു വേദനയില്‍ എന്‍ നെഞ്ച് പൊടിയുമ്പോള്‍
ഹൃദയം മെല്ലെ കൂട്പൊട്ടിച്ചെറിയുന്ന ശബ്ദം മാത്രം ബാക്കി .
മെല്ലെതുറക്കുന്നയെന്‍ മിഴിത്തുമ്പില്‍ നിന്റെ നൊമ്പരം
അതെന്റെ സാന്ത്വനമാകുമെങ്കില്‍ ഞാന്‍ ധന്യനായേനെ .
പൊട്ടിത്തകര്‍ന്ന വീണക്കമ്പികളില്‍ നഷ്ടപ്പെട്ട കൗമാരം!
ഒരിക്കലും തിരിച്ചു വരാത്ത നിന്റെ ഓര്‍മ്മയില്‍ ഞാനുമെന്‍ ചിതയും മാത്രം .
കനലുകള്‍ ചാരം മൂടിക്കിടക്കുന്ന എന്റെ ഓര്‍മ്മയില്‍ ,
നിന്റെ മുഖം മാത്രം ഒരോര്‍മ്മത്തെറ്റുപോല്‍ ജ്വലിച്ചുനില്‍ക്കുന്നു .
എല്ലാം നഷ്ടങ്ങള്‍ , നഷ്ടങ്ങള്‍ മാത്രം ബാക്കി വച്ച് കൊണ്ട്
ഞാനിന്നും ജീവിക്കുന്നു . അല്ല ഞാന്‍ മരിച്ചു പോയി .
കരയാതെ കരയാനും , ചിരിക്കാനും പഠിപ്പിച്ച നിന്റെ യൗവ്വന -
ത്തിന്റെ തിരയില്‍ ഞാനെന്റെ നിശ്വാസങ്ങള്‍ ഇറക്കിവയ്ക്കട്ടെ .
ആരുടെയോ വിരിമാറില്‍ നീ മയങ്ങുമ്പോള്‍ , മാറില്‍ കൊണ്ട്
മുറിയുന്ന ഒരു ലോക്കറ്റായി തീരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .
ഉള്ളിന്റെ ഉള്ളില്‍ ഒരു പഴയ തകരപ്പെട്ടിയില്‍ നിന്നെ ഞാന്‍
അടക്കി വയ്ക്കട്ടെ , നീ എന്നെ ശപിക്കാതിരിക്കാന്‍ മാത്രം .
------------------------------ബി ജി എന്‍ വര്‍ക്കല 22.05.2001

സിമ്പിള്‍ ....ഹൃദ്യം
ReplyDeleteനന്ദി സ്നേഹിതാ
Delete