എപ്പോഴും ഇങ്ങനെയാണ്
ചുണ്ടോടടുപ്പിക്കുമ്പോള്‍ മാത്രം
നഷ്ടമാകുന്ന ചിലതുണ്ട്
സ്വപ്‌നങ്ങള്‍ പോലെ .
മനസ്സ് പലപ്പോഴും
കുരങ്ങിനെ പോലെയാണ്
അതുമല്ലെങ്കില്‍
കൌമാരക്കാരനെ പോലെ .
ഇനിയില്ല എന്നൊരു നൂറാവര്‍ത്തി
എന്നും കരുതാറുണ്ടെങ്കിലും
എന്തോ അതിലേക്കു തന്നെ
തെറിച്ചു വീഴുന്ന ചപലത
ഒഴിവാക്കാന്‍ കഴിയാത്തതായി
ഒന്നേ ഉള്ളൂ ജീവിതത്തില്‍ .
അത് സ്വന്തം ജീവന്‍ മാത്രം
മറ്റുള്ളതൊക്കെ മോഹിപ്പിക്കുന്നത്.
എങ്കിലും വൃഥാ ശപഥം
ചെയ്തു പാഴാക്കുന്നുണ്ട്
ഉറക്കം വരാത്ത രാവുകളിളൊക്കെ
ഇനിയില്ലെന്നൊരു തമാശ .
------------------ബി ജി എന്‍
No comments:
Post a Comment