ഞാനൊരു മൊട്ടായിരുന്നപ്പോള്‍
നിങ്ങളെന്നെ കൗതുകത്തോടെ
പ്രതിദിനം നോക്കിയിരുന്നു
ഞാനൊരു പുഷ്പമായപ്പോള്‍
എന്നെ നുകരാനും ആസ്വദിക്കാനും
എന്നിലെ മധുവുണ്ണാനും
നിങ്ങള്‍ മത്സരിച്ചിരുന്നു
എന്റെ ഇതളുകള്‍ വാടിത്തുടങ്ങുമ്പോള്‍
നിങ്ങളിലെ ആസക്തികള്‍
തണുത്തുറയുന്നതു ഞാനറിഞ്ഞു .
ഇന്നു ഉണങ്ങി ചീഞ്ഞു
വെറും നിലത്താര്‍ക്കും
വേണ്ടാതെ കിടക്കുമ്പോള്‍
ഞാനറിയുന്നു
നിങ്ങള്‍ക്ക് വേണ്ടത്
എന്തായിരുന്നെന്നു .
നിങ്ങളിലെ കൗതുകവും
ആസ്വാദനവും
ആസക്തികളും
എന്റെ വളര്‍ച്ചയും
എന്നിലെ മധുവും മനോഹാരിതയും
മാത്രം .
ഉണങ്ങി വരണ്ട നിലങ്ങള്‍
ഒരിക്കലും തന്നെ
ആകര്‍ഷണങ്ങളല്ല .
---------ബി ജി എന്‍
No comments:
Post a Comment