വിധിപറയാന്‍
നാം മുന്നിലാണെന്നും .
വിധി പറയുമ്പോള്‍
നാം പക്ഷെ ഒന്ന് നോക്കും .
പരിസരത്തൊരു പെണ്ണിന്‍
മാനം കവര്‍ന്നാലവന്
നാം നല്‍കും നിയമ പരിരക്ഷ.
അയലോക്കത്തൊരു കുഞ്ഞു
ജനനേന്ദ്രിയം തകര്‍ന്നാല്‍
അവനേകും കണ്ണ് കെട്ടിയ ത്രാസ്സില്‍
പകുത്തു വച്ച നീതി.
എങ്ങാണ്ടൊരുവന്‍ വെട്ടേറ്റു വീണാല്‍
കാക്കിയുടെ മുന്നിലടിയറവ് വയ്ക്കും
കറുത്ത കോട്ടുകള്‍ വിധി വായിക്കും .
പക്ഷെ
കാവിയിലോ
പച്ചയിലോ
വെള്ളയിലോ
എന്തിന്
ചായം തേച്ച കൊടിയിലോ
വേഷം കെട്ടിയ മതകൗപീനങ്ങളിലോ
അനീതി കണ്ടാല്‍
നാം നിയമജ്ഞരാകും
വാളും
ബോംബും
തോക്കുകളുമായി
നാം തെരുവ് കത്തിക്കും .
എണ്ണം പറഞ്ഞു
ജീവനുകളെടുക്കും .
ഇന്നലെ വരെ കണ്ട പെങ്ങള്‍
കടിച്ചു കീറാനുള്ള ഉടലാകും .
കൂടെ കളിച്ചു വളര്‍ന്നവന്‍
ശത്രുവിന്റെ മുഖമാകും .
വിധി പറയുന്നവന്റെ
ശബ്ദം ഒന്നാണ് .
മുഖം പലതെങ്കിലും .
കാരണം
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് .
------------------ബിജു ജി നാഥ്
ജനാധിപത്യം നീണാള്‍വാഴട്ടെ!
ReplyDeleteആശംസകള്‍