മൗനം ഒളിപ്പിച്ചു നീയും
മനം ഒളിപ്പിച്ചു ഞാനും
പറയാന്‍ കഴിയാതെയോ
അറിയാന്‍ കഴിയാതെയോ.
കാലമതു കണ്ടു ചിരിക്കുന്നു .
ഒടുവിലെന്നോ ഒരു നാള്
നീയുടയ്ക്കുന്നു മൗനം
ഞാന്‍ തുറക്കുന്നു മനം
നനവ് വറ്റിയ മണ്ണിന്
ഇരുള്ക്കയത്തിന്നാഴങ്ങളില് .
കാലമതു കണ്ടു വീണ്ടും ചിരിക്കുന്നു .-------------ബിജു ജി നാഥ്
ഓപ്പൺ യുവർ ഹാർട്ട്
ReplyDelete