വിരലഴകിലാണ് വീണത്
മാറഴകില്‍ മാതൃത്വം കണ്ടും
ചുണ്ടഴകില്‍ പെണ്ണത്വം കണ്ടും
മനസ്സിലേയ്ക്ക് കയറി വന്നതാണ് .
സൂക്ഷിക്കാന്‍ മയില്‍പ്പീലി
ചോദിച്ച ബാല്യം പോലെ
കരുതിവയ്ക്കാനൊരു നിമിഷം !
ഇല്ല , ജീവിതത്തിലെ വേദനകള്‍
പലപ്പോഴും ഒരു വാക്കിലോ
ഒരു നോട്ടത്തിലോ തുടങ്ങുന്നു .
വിളറിയ പകലിലേയ്ക്ക്
മിഴി തുറക്കുന്ന
ഭ്രാന്തന്‍ നായയെ പോലെ ഞാനും
---------------------ബിജു ജി നാഥ്
മാറഴകില്‍ മാതൃത്വം കണ്ടും
ചുണ്ടഴകില്‍ പെണ്ണത്വം കണ്ടും
മനസ്സിലേയ്ക്ക് കയറി വന്നതാണ് .
സൂക്ഷിക്കാന്‍ മയില്‍പ്പീലി
ചോദിച്ച ബാല്യം പോലെ
കരുതിവയ്ക്കാനൊരു നിമിഷം !
ഇല്ല , ജീവിതത്തിലെ വേദനകള്‍
പലപ്പോഴും ഒരു വാക്കിലോ
ഒരു നോട്ടത്തിലോ തുടങ്ങുന്നു .
വിളറിയ പകലിലേയ്ക്ക്
മിഴി തുറക്കുന്ന
ഭ്രാന്തന്‍ നായയെ പോലെ ഞാനും
---------------------ബിജു ജി നാഥ്
വരികള്‍ ഉള്ളില്‍തൊടുന്നു!
ReplyDeleteആശംസകള്‍