വാനിലൊരമ്പിളി വിടരും പോലെ
ശാരിക നിന്നുടെ വദനം കാണ്‍കെ
പാരിതിലെന്തിനു പരിഭവമിനിയും
പാഴിലയായ് നാം മണ്ണിതിലലിയേ.
കാണുവതെന്തിത് ഭുവനം തന്നില്‍
കാമമിയന്നൊരു മന്നവര്‍ തന്നുടെ
കാതരമാമൊരു പ്രണയം മാത്രം
കാലവിപഞ്ചിയില്‍ യാത്രയിതല്ലോ .
ഒന്നതിരുട്ടി വെളുത്തീടുമ്പോള്‍
നമ്മിലുരുവാം അപരിചിതത്വം
ഇന്നലെയേകിയ സ്നേഹതമതൊക്കെ
ഇന്നൊരു സ്വപ്നമായ് മാറും വെറുതെ .
ഒന്നായ് കണ്ട കനവുകള്‍ പോലും
ഇന്നിന്‍ പകലില്‍ നൊമ്പരമാകേ
കണ്ടതിനപ്പുറം മിണ്ടിയതൊക്കെയും
കാണാതറിയാതെങ്ങനെ പോകും .
നിന്നുടെ വഴികളില്‍ നിന്നിനിയെന്നും
അന്യനൊരാളായി നിന്നിടുമെന്നാല്‍
നിന്നെ മറക്കാന്‍ ചൊല്ലരുതിനിയും
നിന്നെ മറക്കുക മരണമതത്രേ .
-------------------ബിജു ജി നാഥ്
ശാരിക നിന്നുടെ വദനം കാണ്‍കെ
പാരിതിലെന്തിനു പരിഭവമിനിയും
പാഴിലയായ് നാം മണ്ണിതിലലിയേ.
കാണുവതെന്തിത് ഭുവനം തന്നില്‍
കാമമിയന്നൊരു മന്നവര്‍ തന്നുടെ
കാതരമാമൊരു പ്രണയം മാത്രം
കാലവിപഞ്ചിയില്‍ യാത്രയിതല്ലോ .
ഒന്നതിരുട്ടി വെളുത്തീടുമ്പോള്‍
നമ്മിലുരുവാം അപരിചിതത്വം
ഇന്നലെയേകിയ സ്നേഹതമതൊക്കെ
ഇന്നൊരു സ്വപ്നമായ് മാറും വെറുതെ .
ഒന്നായ് കണ്ട കനവുകള്‍ പോലും
ഇന്നിന്‍ പകലില്‍ നൊമ്പരമാകേ
കണ്ടതിനപ്പുറം മിണ്ടിയതൊക്കെയും
കാണാതറിയാതെങ്ങനെ പോകും .
നിന്നുടെ വഴികളില്‍ നിന്നിനിയെന്നും
അന്യനൊരാളായി നിന്നിടുമെന്നാല്‍
നിന്നെ മറക്കാന്‍ ചൊല്ലരുതിനിയും
നിന്നെ മറക്കുക മരണമതത്രേ .
-------------------ബിജു ജി നാഥ്
വളരെ നന്നായിട്ടുണ്ട്
ReplyDeleteനല്ല വരികള്‍
ReplyDeleteആശംസകള്‍