"ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് "
പറഞ്ഞു പഴകിയ
ഗാന്ധി സൂക്തം....!
അതെ
ഇന്ത്യ എന്നാല്‍
ഗ്രാമങ്ങള്‍ തന്നെയാണ്
ശൂദ്രയോനിയില്‍ പിറന്നവരുടെ
ഗതികേടിന്റെ നാട് .
പൂണൂല്‍ ധരിച്ചവന്റെ ധാര്‍ഷ്ട്യം
ശിരസ്സില്‍ ചവിട്ടി താഴ്ത്തുംബോഴും
മിണ്ടാതെ
കരയാതെ
അനുസരിക്കുന്നവന്റെ നാട് .
തോട്ടിയുടെ മകന്‍
തോട്ടിപ്പണി മാത്രം ചെയ്യാന്‍
കുശവന്റെ മകന്‍
കുശവപ്പണി മാത്രം ചെയ്യാന്‍
കൊല്ലന്റെ മകന്‍
കൊല്ലപ്പണി മാത്രം ചെയ്യാന്‍
വിധിയ്ക്കപ്പെട്ടവന്റെ നാട് .
രണ്ടക്ഷരം പഠിച്ചുപോയാല്‍
തണ്ടെല്ല് പൊട്ടിക്കാന്‍
തക്കം പാര്‍ക്കുന്നവന്റെ നാട് ,
തൊലി കറുത്തു പോയ തെറ്റിനാല്‍
കവ തുറന്നു കൊടുക്കേണ്ടി വരുന്നവരുടെ നാട്
ചാണകവെള്ളം തളിച്ച്
ആസനസ്ഥനാകുന്ന
വരേണ്യവര്‍ഗ്ഗത്തിന്റെ നാട് .
അതെ
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്
ഇന്ന് ഇന്ത്യ അതിനാല്‍ തന്നെ
ആത്മാവ് നഷ്ടപ്പെട്ട
വെറും ജഡം മാത്രം .
---------ബിജു ജി നാഥ്
എന്റെ ജീവകാലത്ത് ഇതിൽനിന്നൊക്കെ ഒരു മാറ്റം ഞാൻ സ്വപ്നത്തിൽ പോലും കാണുന്നില്ല
ReplyDeleteവര്‍ണ്ണവെറി മൂക്കുന്നു!
ReplyDeleteആശംസകള്‍