Monday, January 4, 2016

ഭിക്ഷാംദേഹികള്‍


ആരാധനാലയ മുറ്റത്തു കാണാം
അംഗഭംഗം വന്ന ജന്മങ്ങള്‍
അന്ധരും ബധിരരുമായോര്‍
രോഗപീഡയാല്‍ വലഞ്ഞോര്‍
ആലംബമില്ലാത്ത വയോധികര്‍
കാപട്യമുറിവിന്റെ കെട്ടുമാറാപ്പുകള്‍.

ഒക്കെയും കേവലമിരുകൈ നീട്ടി
യാചിക്കുന്നുണ്ട് നിത്യവും .
പശിയകറ്റാന്‍ തുട്ടുകള്‍ തേടി .
മുഖപുസ്തകവും തത്വത്തില്‍ നോക്കിയാല്‍
ആരാധനാലയ മുറ്റമല്ലോ പാരില്‍ .

തുട്ടുകളല്ല ലൈക്കുകള്‍ മാത്ര'മീ' 
ലോകത്ത് വിലയുള്ളതൊന്നു .
--------------ബിജു ജി നാഥ്

1 comment:

  1. ലൈക്കിനെപ്പറ്റി കുണ്ഠിതപ്പെടാത്ത ചിലരുണ്ട്, എന്റെ പരിചയവലയത്തിൽ. അതിൽ ഒരാളാണീ പ്രൊഫൈലിൽ കാണുന്നത്. വ്യത്യസ്തമായ വിഷയങ്ങൾ. ആഴമേറിയ പഠനങ്ങൾ. ഉറച്ച അഭിപ്രായങ്ങൾ. ഫേസ് ബുക്കിലും ബ്ലോഗിലും ഇപ്പോഴും സജീവം

    https://www.facebook.com/namathblog?fref=ts

    ReplyDelete